നിതാഖത്ത്; അതിവേഗ രജിസ്‌ട്രേഷന്‍ ഫെബ്രുവരി മുതല്‍

നിതാഖത്ത്; അതിവേഗ രജിസ്‌ട്രേഷന്‍ ഫെബ്രുവരി മുതല്‍

അളക ഖാനം-
ജിദ്ദ: നിതാഖാത്ത് വ്യവസ്ഥയില്‍ സ്വദേശി അനുപാതം വേഗത്തില്‍ രജിസ്റ്റര്‍ ചെയ്യുന്ന രീതി ഫെബ്രുവരി രണ്ട് മുതല്‍ ആരംഭിക്കുമെന്ന് തൊഴില്‍ സാമൂഹ്യ മന്ത്രാലയം വ്യക്തമാക്കി. സ്വദേശികള്‍ക്ക് തൊഴിലവസരം നല്‍കുന്ന സ്ഥാപനങ്ങള്‍ക്ക് പ്രോത്‌സാഹനമായാണിത്. സ്വദേശികളെ ജോലിക്ക് നിയമിച്ചാല്‍ നിതാഖാത്ത് വ്യവസ്ഥയില്‍ ചേര്‍ത്തതടക്കമുള്ള കാര്യങ്ങളറിയാന്‍ നേരത്തെ ആഴ്ചകള്‍ വേണ്ടി വന്നിരുന്നു. ഇനി മുതല്‍ അതില്ലാതാകും. സ്വദേശികളുടെ അനുപാതം എത്രയെന്ന് വേഗത്തില്‍ അറിയാന്‍ സാധിക്കും. സ്വദേശികള്‍ക്ക് നേരിട്ട് തൊഴിലവസരം നല്‍കുകയും സ്ഥിരമായി ഗ്രീന്‍ കാറ്റഗറികളിലുള്ള സ്ഥാപനങ്ങളെ ലക്ഷ്യമിട്ടാണ് പദ്ധതി നടപ്പിലാക്കുന്നത്.

 

Post Your Comments Here ( Click here for malayalam )
Press Esc to close