കാണാതായ യുവ സംവിധായകന്‍ നിഷാദ് ഹസനെ കണ്ടെത്തി

കാണാതായ യുവ സംവിധായകന്‍ നിഷാദ് ഹസനെ കണ്ടെത്തി

ഗായത്രി-
തൃശൂര്‍: കഴിഞ്ഞ ദിവസം കാണാതായ യുവ സംവിധായകന്‍ നിഷാദ് ഹസനെ കണ്ടെത്തി. തൃശൂര്‍ ജില്ലയിലെ കൊടകരയില്‍നിന്നാണ് ഇയാളെ കണ്ടെത്തിയതെന്നും ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായും പോലീസ് അറിയിച്ചു. സംഭവത്തിന്റെ നിജസ്ഥിതി അന്വേഷിക്കുമെന്നും പോലീസ് കൂട്ടിച്ചേര്‍ത്തു.
ഇന്നലെ പുലര്‍ച്ചെയാണ് ചിറ്റിലപ്പിള്ളി മുള്ളൂര്‍ക്കായലിനു സമീപത്തുനിന്നും നിഷാദ് ഹസനെ കാറിലെത്തിയ സംഘം തട്ടിക്കൊണ്ടു പോയത്. നിഷാദിനൊപ്പം ഉണ്ടായിരുന്ന ഭാര്യ പ്രതീക്ഷക്കും അക്രമികളുടെ മര്‍ദനത്തില്‍ പരിക്കേറ്റിരുന്നു. ഇവരെ അമല ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
നിഷാദ് നായകനായി സംവിധാനം ചെയ്ത പുതിയ സിനിമ ‘വിപ്ലവം ജയിക്കാനുള്ളതാണ്’ കഴിഞ്ഞ വെള്ളിയാഴ്ചയാണു റിലീസ് ചെയ്തത്. ഇതിന്റെ വഴിപാടുകളുമായി ബന്ധപ്പെട്ട് ഗുരുവായൂരിലേക്കു പോകുമ്പോഴായിരുന്നു ആക്രമണം. സിനിമയുമായി ബന്ധപ്പെട്ട് നിര്‍മാതാവുമായി തര്‍ക്കം ഉണ്ടായിരുന്നുവെന്നു പറയുന്നു.

Post Your Comments Here ( Click here for malayalam )
Press Esc to close