പുതിയ ക്യാമറയുമായി നിക്കോണ്‍ ഡി7200

പുതിയ ക്യാമറയുമായി നിക്കോണ്‍ ഡി7200

ഫിദ
ജിവന്‍ തുളുമ്പുന്ന ചിത്രങ്ങള്‍ പകര്‍ത്താന്‍ പുതിയ ക്യാമറയുമായി നിക്കോണ്‍. 83ഃ സൂമിംഗ് അനുവദിക്കുന്ന കൂള്‍പിക്‌സ് പി900 ലെന്‍സാണ് ഈ കാമറയുടെ പ്രധാന സവിശേഷത. 74,600 രൂപ വിലയുള്ള ഈ കാമറ യു.എസിലാണ് ആദ്യം അവതരിപ്പിച്ചിരിക്കുന്നത്. ഇതോടൊപ്പം, 1.50 ലക്ഷം രൂപ വില വരുന്ന ഡി.എക്‌സ് നിക്കോര്‍ 18-140 എം.എം എഫ്/3.5 – 5.6ജി ലെന്‍സ് കിറ്റും വിപണിയിലെത്തിയിട്ടുണ്ട്. എത്ര സൂം ചെയ്താലും കാമറ ഷെയ്ക്ക് ആകാതിരിക്കാനുള്ള ഇമേജ് സ്‌റ്റെബിലൈസേഷന്‍ സംവിധാനം ഡി7200ലുണ്ട്. മാക്രോ മോഡിലും ഉയര്‍ന്ന ക്ലാരിറ്റിയോടെ ചിത്രം പകര്‍ത്താവുന്ന എഫ് 2.8 എഫ് 6.5 മിനിമം മാക്‌സിമം അപെര്‍ചര്‍ റേഞ്ചും മികവാണ്. 24.2 മെഗാ പിക്‌സല്‍ സെന്‍സറുള്ള ഈ കാമറയില്‍ മൂന്ന് ഇഞ്ച് എല്‍.സി.ഡി ഡിസ്പ്‌ളേയും സജ്ജീകരിച്ചിരിക്കുന്നു.
കൂടാതെ 24.2 മെഗാപിക്‌സല്‍ ഫുള്‍ എച്ച്ഡി റെക്കോര്‍ഡിംഗ്, ഐഎസ്ഒ100 ഐഎസ്ഒ25600 സിമോസ് സെന്‍സര്‍
3.2ഇഞ്ച് ടിഎഫ്ടി സ്‌ക്രീന്‍. എന്നിവ ഇതിന്റെ സവിശേഷതയാണ്.
വയറുകളുടെ കെട്ടുപാടുകളില്ലാതെ സ്മാര്‍ട്ട്‌ഫോണുകളില്‍ നിന്നും ലാപ്പ്‌ടോപ്പുകളിലേക്കും മറ്റും വൈഫൈ ഉപയോഗിച്ച് ഡാറ്റാകള്‍ കൈമാറുന്നത്തിനും ഇതു സഹായിക്കുന്നു. അതുകൊണ്ട് തന്നെ ഫോട്ടോ ഗ്രാഫി മേഖലക്ക് നിക്കോണിന്റെ ഈ പുതിയ ക്യാമറ ഓരു മുതല്‍ കൂട്ട് തന്നെ ആയിരിക്കുമെന്നതില്‍ സംശയമില്ല.

 

Post Your Comments Here ( Click here for malayalam )
Press Esc to close