രണ്ടാമത്തെ കുഞ്ഞിനെക്കുറിച്ചുള്ള പ്രതീക്ഷ പങ്കിട്ട് നിക് ജൊനാസും പ്രിയങ്കയും

രണ്ടാമത്തെ കുഞ്ഞിനെക്കുറിച്ചുള്ള പ്രതീക്ഷ പങ്കിട്ട് നിക് ജൊനാസും പ്രിയങ്കയും

വിഷ്ണു പ്രതാപ്-
ന്യൂഡല്‍ഹി: രണ്ടാമത്തെ കുഞ്ഞിനെക്കുറിച്ചുള്ള പ്രതീക്ഷ പങ്കിട്ട് ഗായകന്‍ നിക് ജൊനാസും നടി പ്രിയങ്ക ചോപ്രയും. മകള്‍ മാള്‍ട്ടി മേരിയുമായി അധികം പ്രായവ്യത്യാസം ഇല്ലാത്ത തരത്തില്‍ രണ്ടാമത്തെ കുഞ്ഞിനെ സ്വീകരിക്കാനാണ് ഇരുവരുെടയും ആഗ്രഹമെന്ന് അടുത്ത വൃത്തങ്ങള്‍ അറിയിച്ചു. വാടകഗര്‍ഭധാരണത്തിലൂടെ മാത്രമേ കുഞ്ഞിനു ജന്മം നല്‍കൂ എന്നും വ്യക്തമാക്കിയിട്ടുണ്ട്.

താനും സഹോദരങ്ങളുമായി വലിയ ആത്മബന്ധമാണുള്ളതെന്നും തന്റെയും സഹോദരങ്ങളുടെയും മക്കള്‍ തമ്മില്‍ അതേ ബന്ധമുണ്ടാകാന്‍ കുട്ടികള്‍ തമ്മില്‍ വലിയ പ്രായവ്യത്യാസം പാടില്ലെന്നുമാണ് നിക്കിന്റെ കാഴ്ചപ്പാട്. ഇക്കാര്യം പ്രിയങ്ക ചോപ്ര തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്. നിക്കിന്റെ സഹോദരന്‍ കെവിനും ഭാര്യ ഡാനിയേലിനും രണ്ട് പെണ്‍മക്കളാണ്. മറ്റൊരു സഹോദരന്‍ ജോ ജൊനാസിനും ഭാര്യ സോഫി ടേണറിനും ഒരു മകളുണ്ട്.

ഈ വര്‍ഷം ജനുവരി 22നാണ് നിക്കിനും പ്രിയങ്കയ്ക്കും വാടകഗര്‍ഭപാത്രത്തിലൂടെ പെണ്‍കുഞ്ഞ് പിറന്നത്. മാള്‍ട്ടി മേരി ചോപ്ര ജൊനാസ് എന്നാണ് മകളുടെ മുഴുവന്‍ പേര്. ‘മാള്‍ട്ടി’ എന്ന വാക്ക് സംസ്‌കൃതത്തില്‍ നിന്നും ഉത്ഭവിച്ചതാണ്. ചെറിയ സുഗന്ധമുള്ള പുഷ്പം അല്ലെങ്കില്‍ ചന്ദ്രപ്രകാശം എന്നാണ് വാക്കിന്റെ അര്‍ത്ഥം.

Post Your Comments Here ( Click here for malayalam )
Press Esc to close