പുതിയ നൂറു രൂപക്ക് വയലറ്റ് നിറം

പുതിയ നൂറു രൂപക്ക് വയലറ്റ് നിറം

വിഷ്ണു പ്രതാപ്-
ന്യൂഡല്‍ഹി: നൂറു രൂപയുടെ പുതിയ കറന്‍സി നോട്ടിന്റെ നിറം വയലറ്റ് ആയിരിക്കുമെന്ന് സൂചന. നിലവിലുള്ള നൂറു രൂപ നോട്ടിനെക്കാള്‍ ചെറുതായിരിക്കും പുതിയ നോട്ട്.
യുനെസ്‌കോയുടെ ലോക പൈതൃകപ്പട്ടികയില്‍ ഇടം നേടിയ ഗുജറാത്തിലെ സരസ്വതി നദീതീരത്തുള്ള ‘റാണി കി വവ്’ എന്ന ചരിത്ര സ്മാരകത്തിന്റെ ചിത്രം നോട്ടില്‍ ആലേഖനം ചെയ്യും.
അച്ചടി തുടങ്ങിയതായാണ് അറിയുന്നത്. മധ്യപ്രദേശിലെ ദേവാസിലെ ബാങ്ക് നോട്ട് പ്രസ്സിലാണ് നോട്ടുകളുടെ അച്ചടി ആരംഭിച്ചത്. സൂക്ഷ്മമായ സുരക്ഷാ സംവിധാനങ്ങളോടു കൂടിയതാണ് പുതിയ നൂറു രൂപ നോട്ട്. പത്തു രൂപ നോട്ടിനെക്കാള്‍ വലിപ്പമുണ്ടാകും.
നിലവിലെ നൂറു രൂപ നോട്ടുകള്‍ പിന്‍വലിക്കാതെയാണ് പുതിയ നോട്ട് അവതരിപ്പിക്കുന്നത്. ഓഗസ്റ്റിലോ സെപ്റ്റംബറിലോ നോട്ട് പുറത്തിറക്കാനാകുമെന്നാണ് ആര്‍.ബി.ഐ. പ്രതീക്ഷിക്കുന്നത്.

Post Your Comments Here ( Click here for malayalam )
Press Esc to close