സമ്പദ്‌വ്യവസ്ഥ പുനഃരുജ്ജീവിപ്പിക്കാന്‍ 1,70,000 കോടിയുടെ പദ്ധതികള്‍

സമ്പദ്‌വ്യവസ്ഥ പുനഃരുജ്ജീവിപ്പിക്കാന്‍ 1,70,000 കോടിയുടെ പദ്ധതികള്‍

വിഷ്ണു പ്രതാപ്-
ന്യൂഡല്‍ഹി: കോവിഡ് വ്യാപനത്തെതുടര്‍ന്ന് തളര്‍ന്ന സമ്പദ്‌വ്യവസ്ഥയെ പുനഃരുജ്ജീവിപ്പിക്കാന്‍ വന്‍കിട പദ്ധതികളുമായി സര്‍ക്കാര്‍. രാജ്യത്ത് ഉല്‍പന്നങ്ങളുടെ നിര്‍മ്മാണ കമ്പനികളെ ആകര്‍ഷിക്കാനായി 23 ബില്യണ്‍ ഡോളറി (1,70,000 കോടി രൂപ)ന്റെ ആനുകൂല്യങ്ങള്‍ ലഭിക്കുന്ന പദ്ധതികളാണ് സര്‍ക്കാര്‍ ഒരുക്കുന്നത്. മരുന്ന് നിര്‍മാണം, ഭക്ഷ്യ സംസ്‌കരണം, സോളാര്‍ പാനല്‍, ഉപഭോക്തൃ ഉത്പന്നങ്ങള്‍, തുണിവ്യവസായം, ഓട്ടോമൊബൈല്‍ തുടങ്ങിയ മേഖലകളിലെ കമ്പനികള്‍ക്കാകും ആനുകൂല്യങ്ങള്‍ പ്രഖ്യാപിക്കുക. ഈ വര്‍ഷമാദ്യം സര്‍ക്കാര്‍ കൊണ്ടുവന്ന ഉത്പാദനവുമായി ബന്ധപ്പെട്ട(പിഎല്‍ഐ)ആനുകൂല്യ പദ്ധതിക്കുകീഴില്‍തന്നെയായിരിക്കും ഇൗ പദ്ധതികളും നടപ്പിലാക്കുക. പദ്ധതിയുടെ വിശദമായ രൂപരേഖ ഉടനെ കേന്ദ്ര മന്ത്രി സഭയുടെ അംഗീകാരത്തിനായെത്തുമെന്നാണ് പ്രതീക്ഷ.

 

Post Your Comments Here ( Click here for malayalam )
Press Esc to close