ഫോബ്‌സ് സമ്പന്ന പട്ടികയില്‍ മൂന്ന് ഇന്ത്യന്‍ വനിതകളും

ഫോബ്‌സ് സമ്പന്ന പട്ടികയില്‍ മൂന്ന് ഇന്ത്യന്‍ വനിതകളും

അളക ഖാനം-
ന്യൂയോര്‍ക്: സ്വന്തമായി സംരംഭം തുടങ്ങി ധനികരായ ലോകത്തെ 80 സ്ത്രീകളുടെ പട്ടികയില്‍ മൂന്ന് ഇന്ത്യന്‍ വംശജരും. ഫോബ്‌സ് മാഗസിന്‍ ആണ് പട്ടിക പുറത്തുവിട്ടത്. അരിസ്റ്റ നെറ്റ്‌വര്‍ക് ഉടമ ജയശ്രീ ഉള്ളാള്‍, ഐ.ടി കണ്‍സള്‍ട്ടിംഗ്, ഔട്ട്‌സോഴ്‌സിംഗ് കമ്പനിയായ സിന്റല്‍ സഹസ്ഥാപക നീരജ സേഥി, കോണ്‍ഫ്‌ലുവന്റ്് കമ്പനി ഉടമ നേഹ നര്‍ക്കേദ് എന്നിവരാണ് പട്ടികയില്‍ സ്ഥാനം പിടിച്ചത്.
മേല്‍ക്കൂര നിര്‍മാണ രംഗത്തെ അതികായന്മാരായ എ.ബി.സി സപ്ലൈയുടെ മേധാവി ഡയാന ഹെന്റിക്‌സ് ആണ് ഒന്നാം സ്ഥാനത്ത്. 18ാംസ്ഥാനം നേടിയ ജയശ്രീയുടെ ആസ്തി 140 കോടി ഡോളറാണ്. 23ാമതായി പട്ടികയില്‍ ഇടംപിടിച്ച സേഥിയുടെ ആസ്തി 100 കോടി ഡോളറാണ്. 60ാമതാണ് നേഹ. 36 കോടി ഡോളറാണ് ആസ്തി.

 

Post Your Comments Here ( Click here for malayalam )
Press Esc to close