ചെറുപ്പത്തിന്റെ ആഘോഷവുമായി നീര്‍മാതളം പൂത്തകാലം

ചെറുപ്പത്തിന്റെ ആഘോഷവുമായി നീര്‍മാതളം പൂത്തകാലം

അജയ് തുണ്ടത്തില്‍-
ഒബ്‌സ്‌ക്യൂറ മാജിക് മൂവീസിന്റെ ബാനറില്‍ സെബാസ്റ്റ്യന്‍ സ്റ്റീഫനും സ്റ്റെഫാനി സെബാസ്റ്റ്യനും ചേര്‍ന്ന് നിര്‍മ്മിച്ച ”നീര്‍മാതളം പൂത്തകാലം”, നവാഗതനായ എ.ആര്‍. അമല്‍കണ്ണന്‍ കഥയെഴുതി സംവിധാനം ചെയ്യുന്നു. ”ഒരു ഭയങ്കര കാമുകി” എന്ന ടാഗ്‌ലൈനില്‍, ചിത്രീകരണം പൂര്‍ത്തിയായ ചിത്രം, ഒരു പെണ്‍കുട്ടിയുടെ പല കാലഘട്ടത്തിലുള്ള വിവിധ പ്രണയങ്ങളുടെ കഥയാണ് പറയുന്നത്.
ആത്മഹത്യയ്ക്ക് ശ്രമിച്ച നായികയെ കണ്ടെത്തുന്ന നിലയില്‍ കഥ ആരംഭിക്കുകയും അതിന്റെ കാരണങ്ങള്‍ തേടിയുള്ള കൂട്ടുകാരിയുടെ യാത്രയിലൂടെ ചിത്രം പുരോഗമിക്കുകയും ചെയ്യുന്നു. നവാഗതനായ അനസ് നസീര്‍ഖാനാണ് തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്. കേവലം ഇരുപത്തിരണ്ട് വയസ്സുകാരാണ് സംവിധായകനും തിരക്കഥാകൃത്തുമെന്നത് ചിത്രത്തിന്റെ സവിശേഷതയാണ്. തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ ഒരുമിച്ച് പഠിച്ച അവര്‍, കോളേജ് കാലത്തെ വിവിധ സംഭവങ്ങള്‍, പ്രണയത്തിന്റെ മേമ്പൊടിയോടെ, പ്രേക്ഷകരെ ആകാംക്ഷയില്‍ നിര്‍ത്തുന്ന തരത്തിലാണ് അവതരിപ്പിക്കുന്നത്. ക്യാമറയ്ക്ക് മുന്നിലും പിന്നിലുമുള്ളവര്‍ പുതുമുഖങ്ങളും യുവാക്കളുമായതിനാല്‍, ചെറുപ്പത്തിന്റെ ആഘോഷമാണീ ചിത്രം.
ഒരുപാടു പേരെ പ്രണയിക്കുന്ന നായകന്റെ കഥാഗതികള്‍ മലയാള സിനിമയില്‍ ഏറെ പരിചിതമാണ്. എന്നാല്‍ അതില്‍നിന്നും വ്യത്യസ്ഥമായി ഒരു പെണ്‍കുട്ടിയുടെ വിവിധ പ്രണയങ്ങളുടെ കഥയാണ് നീര്‍മാതളം പൂത്തകാലം പറയുന്നത്.
പ്രീതിജിനോ, ഡോണ, അരുണ്‍ചന്ദ്രന്‍, അരിജ്, വിഷ്ണുനാഥ്, ജെ.ആര്‍. വര്‍മ്മ, കല്‍ഫാന്‍, വിശ്വമോഹന്‍, സ്ഫടികം ജോര്‍ജ്, അനില്‍ നെടുമങ്ങാട്, ഫ്രാങ്കോ, അഞ്ജു, അര്‍ജുന്‍, അക്ഷയ് എന്നിവരും ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളാകുന്നു. ഏകദേശം എഴുപതോളം പുതുമുഖങ്ങള്‍ അണിനിരക്കുന്ന ചിത്രത്തില്‍ ”സിദ്ധാര്‍ത്ഥ് മേനോന്‍” അതിഥിതാരമായെത്തുന്നു.
പ്രണയത്തിന് പ്രാധാന്യം നല്കുന്നത് കൊണ്ടുതന്നെ ചിത്രത്തില്‍ ഒന്‍പതോളം പാട്ടുകളാണുള്ളത്. മാധവിക്കുട്ടിയുടെ പ്രശസ്തകൃതിയുടെ പേരുമായി ചിത്രത്തിന്റെ ടൈറ്റിലിന് സാമ്യമുണ്ടങ്കിലും കൃതിയുമായി ചിത്രത്തിന്റെ കഥയ്ക്ക് യാതൊരു ബന്ധവുമില്ല. ആ പേരിന്റെ സാംഗത്യം ചിത്രം കണ്ടിറങ്ങുന്നവര്‍ക്ക് വ്യക്തമാകുമെന്ന് സംവിധായകന്‍ അവകാശപ്പെടുന്നു.
ബാനര്‍ – ഒബ്‌സ്‌ക്യൂറ മാജിക് മൂവീസ്, നിര്‍മ്മാണം – സെബാസ്റ്റ്യന്‍ സ്റ്റീഫന്‍, സ്റ്റെഫാനി സെബാസ്റ്റ്യന്‍, കഥ, സംവിധാനം – എ.ആര്‍. അമല്‍കണ്ണന്‍, തിരക്കഥ, സംഭാഷണം – അനസ് നസീര്‍ഖാന്‍, ഛായാഗ്രഹണം – വിപിന്‍രാജ്, ഫോക്കസ് പുള്ളര്‍ – കാര്‍ത്തിക് എസ്. നായര്‍, ഗാനരചന – എസ്. ചന്ദ്ര, അനഘ അനുപമ, നഹും എബ്രഹാം, സംഗീതം – നഹും എബ്രഹാം, ഷെറോണ്‍ ഗോമസ്, സംഗീത് വിജയന്‍, ആലാപനം – ഹരിശങ്കര്‍, ഹരിചരണ്‍, ബെന്നി ദയാല്‍, നഹും എബ്രഹാം, അമൃത, റെജി ഫിലിപ്പ്, ജിതിന്‍രാജ്, ഹരീഷ് ശിവറാം, പശ്ചാത്തല സംഗീതം – നഹും എബ്രഹാം, കല – ഫിറോസ് നെടിയത്ത്, കോസ്റ്റ്യും – അഞ്ജലി വിജയന്‍, അനഘ എസ്. ലാല്‍, ചമയം – സന്തോഷ് വെണ്‍പകല്‍, എഡിറ്റിംഗ് – കൃഷ്ണനുണ്ണി കെ.വി., പ്രൊ: കണ്‍ട്രോളര്‍ – കിച്ചി പൂജപ്പുര, ചീഫ് അസ്സോ: ഡയറക്ടര്‍ – വിശാഖ് ഇന്ദിര സുരേന്ദ്രന്‍, അസ്സോ: ഡയറക്ടര്‍ – വസിംഅക്രം, ലൈവ് റിക്കോര്‍ഡിസ്റ്റ് – അരുണ്‍ പ്രസാദ്, ഡിസൈന്‍സ് – ആന്റണി സ്റ്റീഫന്‍, സംവിധാനസഹായികള്‍ – അക്ഷയ് ശാന്ത്, സല്ലാപ് എസ്. നായര്‍, പി.ആര്‍.ഓ-അജയ് തുണ്ടത്തില്‍.
തിരുവനന്തപുരം, ചെന്നൈ എന്നിവിടങ്ങളിലായിരുന്നു ഷൂട്ടിംഗ്.

 

Post Your Comments Here ( Click here for malayalam )
Press Esc to close