
ഗായത്രി
ആരാധകര്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മോഹന്‍ലാല്‍ ചിത്രം ‘നീരാളി’ ജൂലൈ 12ന് റിലീസ് ചെയ്യും. സന്തോഷ് ടി. കുരുവിള മൂണ്‍ഷോട്ട് എന്റര്‍ടെയിന്‍മന്റെിന്റെ ബാനറില്‍ നിര്‍മ്മിക്കുന്ന ചിത്രം അജോയ് വര്‍മ്മയാണ് സംവിധാനം ചെയ്യുന്നത്. മുന്‍പ് നിശ്ചയിച്ച തീയതി ചില പ്രത്യേക കാരണങ്ങളാല്‍ പ്രേക്ഷകരുടേയും അഭ്യുദയ കക്ഷികളുടേയും അഭ്യര്‍ത്ഥനയെ മാനിച്ച് നീട്ടിവെക്കുകയായിരുന്നു. വര്‍ഷങ്ങള്‍ക്ക് ശേഷം മലയാളികളുടെ പ്രിയ നായിക നദിയ മൊയ്തുവും മോഹന്‍ലാലും ഒന്നിക്കുന്ന ചിത്രമാണ് നീരാളി എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. നദിയ മൊയ്തുവും പാര്‍വതി നായരുമാണ് ചിത്രത്തിലെ നായികമാര്‍. സുരാജ് വെഞ്ഞാറമൂട്, ദിലീഷ് പോത്തന്‍ തുടങ്ങിയവരും ചിത്രത്തിലുണ്ട്. ബോളിവുഡ് സംവിധായകനായ അജോയ് വര്‍മ്മ മലയാളത്തില്‍ അരങ്ങേറ്റം കുറിക്കുന്ന ചിത്രമാണ് നീരാളി. തിരക്കഥ സജു തോമസ്, സംഗീതം സ്റ്റീഫന്‍ ദേവസ്യ, ക്യാമറ സന്തോഷ് തുണ്ടിയില്‍. അഡ്വഞ്ചര്‍ ത്രില്ലര്‍ ശൈലിയിലാണ് നീരാളിയുടെ കഥ പറയുന്നത്. ചിത്രത്തിലെ ത്രില്ലിംഗ് രംഗങ്ങള്‍ ഉള്‍ക്കൊള്ളിച്ച ട്രെയിലര്‍ സോഷ്യല്‍ മീഡിയയില്‍ വന്‍ ഹിറ്റായിരുന്നു.