ഫിദ-
കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം സാധാരണ നിലയില്‍. കനത്ത മഴയെ തുടര്‍ന്ന് വിമാനങ്ങള്‍ ഇറങ്ങുന്നതിനും പുറപ്പെടുന്നതിനും ഏര്‍പ്പെടുത്തിയ താല്‍ക്കാലിക നിരോധനം പിന്‍വലിച്ചു. നിര്‍ത്തിവെച്ച ഹജ്ജ് സര്‍വീസുകളും പുന:രാരംഭിച്ചേക്കും.
സിയാല്‍ എം.ഡിയുടെ നേതൃത്വത്തില്‍ നടന്ന യോഗത്തിലാണ് വിമാനത്താവളത്തിലെ റണ്‍വെ അടക്കാനുള്ള തീരുമാനമെടുത്തത്. ഇടുക്കി ഡാമിന്റെ ഷട്ടര്‍ തുറന്ന സാഹചര്യത്തില്‍ പെരിയാറില്‍ വെള്ളം ഉയരാനുള്ള സാഹചര്യം കണക്കിലെടുത്തായിരുന്നു തീരുമാനം.
അതേ സമയം, സ്വാതന്ത്ര്യദിനാഘോഷത്തിന്റെ സുരക്ഷാക്രമീകരണത്തിന്റെ ഭാഗമായി ആഗസ്റ്റ് 10 മുതല്‍ 20 വരെ കൊച്ചി വിമാനത്താവളത്തിലെ ടെര്‍മിനലുകളില്‍ സന്ദര്‍ശകര്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി. യാത്രക്കാരല്ലാതെ ആരെയും ടെര്‍മിനലുകളില്‍ പ്രവേശിപ്പിക്കില്ല.