പണമെത്ര കിട്ടിയാലും ക്യാമറക്ക് മുന്നില്‍ തുണിയുരിയാനാവില്ല; നര്‍ഗീസ്

പണമെത്ര കിട്ടിയാലും ക്യാമറക്ക് മുന്നില്‍ തുണിയുരിയാനാവില്ല; നര്‍ഗീസ്

രാംനാഥ് ചാവ്‌ല-
പണം എത്ര കിട്ടിയാലും ക്യാമറക്ക് മുന്നില്‍ നഗ്‌നതാപ്രദര്‍ശനം നടത്താന്‍ കഴിയാറില്ലെന്ന് നടി നര്‍ഗീസ് ഫക്രി. ഇക്കാരണത്താല്‍ ഒരിക്കല്‍ പ്ലേബോയ് മാസികയുടെ വമ്പന്‍ ഓഫര്‍ പോലും തള്ളിയിട്ടുണ്ടെന്ന് അവര്‍ പറഞ്ഞു. ഇന്ത്യന്‍ സിനിമകളെ ഏറെ ഇഷ്ടപ്പെടുന്നതിനും ബോളിവുഡ് സിനിമകള്‍ക്ക് മുന്‍ഗണന നല്‍കുന്നതിനും കാരണം തുണിയില്ലാതെ കിടപ്പറ രംഗം അഭിനക്കേണ്ടി വരില്ല എന്നത് കൊണ്ടാണെന്നും താരം പറഞ്ഞു.
നീലച്ചിത്ര നടി ബ്രിട്‌നി ഡി ലാ മോറയുടെ ടോക്‌ഷോയില്‍ പങ്കെടുക്കുമ്പോഴാണ് നര്‍ഗീസ് ഫക്രി നിലപാട് വ്യക്തമാക്കിയത്. പതിനാറാം വയസ്സില്‍ മോഡലിംഗ് രംഗത്ത് എത്തിയ നര്‍ഗീസ് ഒരിക്കല്‍ പ്ലേബോയി മുമ്പോട്ട് വെച്ച അവസരം നിഷേധിച്ച കാര്യം വെളിപ്പെടുത്തി. പ്‌ളേബോയി ഒരു കോളേജ് മാഗസിന്‍ എഡീഷന്‍ പുറത്തിറക്കാന്‍ ആഗ്രഹിച്ച സമയത്തായിരുന്നു അത്. ഒരിക്കലും ചെയ്തിട്ടില്ലാത്ത തരം ഒരു പ്രദര്‍ശനമായിരുന്നു ആവശ്യപ്പെട്ടത്. മാഗസിന്റെ ഒറ്റ കവര്‍ചിത്രം കരിയര്‍ ഗ്രാഫില്‍ ഉണ്ടാക്കിയേക്കാവുന്ന കുതിപ്പ് ഓര്‍ത്തെങ്കിലും വേണ്ടെന്നു വെച്ചു.
പെണ്‍കുട്ടികളോട് അവര്‍ ഇക്കാര്യം ആവശ്യപ്പെട്ടു കൊണ്ടിരിക്കുകയാണെന്നും നിങ്ങളെ കാണാന്‍ അവര്‍ക്ക് ആഗ്രഹമുണ്ടെന്നും അവര്‍ പറയുന്നത് പോലെ ചെയ്യണമെന്ന് മാത്രമേയുള്ളെന്നും ഏജന്റ് വന്നു പറഞ്ഞു. പ്ലേ ബോയി വമ്പന്മാരാണെന്നതും വന്‍തോതില്‍ പണമുണ്ടെന്നതും തന്നെ മോഹിപ്പിച്ചു. എന്നാല്‍ ഞാന്‍ നോ പറഞ്ഞു.
അമേരിക്കയിലെ ടോപ്‌മോഡല്‍ പട്ടികയില്‍ 2004 ല്‍ ഉള്‍പ്പെട്ട നര്‍ഗീസ് 2011 ല്‍ റോക് സ്റ്റാറിലൂടെയാണ് ബോളിവുഡില്‍ എത്തിയത്. താന്‍ ബോളിവുഡ് സിനിമകളോട് സഹകരിക്കാന്‍ ഇഷ്ടപ്പെടുന്നതിന് കാരണം കിടപ്പറ രംഗങ്ങള്‍ ചെയ്യേണ്ടി വരുന്നില്ല എന്നതാണ്. ക്യാമറക്ക് മുന്നില്‍ നഗ്‌നതാപ്രദര്‍ശനം വേണ്ടാത്തതിനാല്‍ ബോളിവുഡില്‍ സന്തോഷവതിയാണ്. സാധാരണഗതിയില്‍ ഒരു കിടപ്പറരംഗമോ, ആണും പെണ്ണും തമ്മിലുള്ള വികാരതീവ്രത വരുന്നതോ ആയ രംഗങ്ങള്‍ ക്യാമറക്ക് മുന്നില്‍ തന്നെ സംബന്ധിച്ച് ഏറെ ദുഷ്‌ക്കരമാണ്. അതുകൊണ്ടു തന്നെ അഭിനയമാണെങ്കില്‍ പോലും അതിനെ പ്രതിരോധിക്കാന്‍ കഴിയൂമെന്നത് തന്നെ സന്തോഷിപ്പിക്കുന്ന കാര്യമാണെന്നും അവര്‍ പറഞ്ഞു.
ഇംതിയാസ് അലി സംവിധാനം ചെയ്ത റോക്സ്റ്റാറില്‍ രണ്‍ബീര്‍ കബീറിനൊപ്പമായിരുന്നു അഭിനയിച്ചതെങ്കിലും പടം കാര്യമായി വിജയം ഉണ്ടാക്കിയില്ല. അതിന് ശേഷം ജോണ്‍ ഏബ്രഹാം നായകനായ മദ്രാസ് കഫേയിലും അഭിനയിച്ചു. മേ തേരാഹീറോ, അസര്‍, ഹൗസ്ഫുള്‍ 3, ബാന്‍ജോ എന്നിങ്ങനെ അനേകം സിനിമകളില്‍ അഭിനയിച്ച നര്‍ഗിസിന്റേതായി ഇനി പുറത്തുവരാനുള്ളത് ടോര്‍ബാസ് എന്ന ആക്ഷന്‍ ത്രില്ലറാണ്.

 

Post Your Comments Here ( Click here for malayalam )
Press Esc to close