‘നല്ല വിശേഷം’ ജനുവരി 25 ന്

‘നല്ല വിശേഷം’ ജനുവരി 25 ന്

ഞവരൂര്‍ കടവില്‍, പ്രകൃതിയെ പ്രണയിച്ചു ജീവിച്ച നല്ല മനസ്സുള്ള ഗ്രാമവാസികളുടെ കഥ പറയുന്ന ‘നല്ല വിശേഷം’ ജനുവരി 25-നെത്തുന്നു.
ജലം ജീവനാണ് എന്ന പ്രകൃതിബോധവും ജലമലിനീകരണം തടഞ്ഞ് പ്രകൃതിയെ സംരക്ഷിക്കുക എന്ന സന്ദേശവുമാണ് ചിത്രം സമൂഹത്തിന് നല്‍കുന്നത്. പ്രകൃതിയെ കൊള്ളയടിച്ച് നശിപ്പിക്കുന്ന ദുഷ്ടശക്തികളും മണ്ണിനും ജലത്തിനും വേണ്ടി പൊരുതാനിറങ്ങിയ നന്മയുടെ മുഖമുള്ള പോരാളികളും അടങ്ങുന്ന സമൂഹത്തിന്റെ രണ്ട് മുഖങ്ങളാണ് ചിത്രം വരച്ചുകാട്ടുന്നത്.
പ്രവാസി ഫിലിംസിന്റെ ബാനറില്‍ അജിതനാണ് കഥയും സംവിധാനവും നിര്‍വ്വഹിച്ചിരിക്കുന്നത്. കേന്ദ്രകഥാപാത്രമായ കാശിയെ അവതരിപ്പിക്കുന്നതോടൊപ്പം ചിത്രത്തിന്റെ കോ-പ്രൊഡ്യൂസറുമാണ് ശ്രീജി ഗോപിനാഥന്‍. വിനോദ് വിശ്വനാണ് തിരക്കഥയും സംഭാഷണവും രചിച്ചിരിക്കുന്നത്.
ശ്രീജി ഗോപിനാഥനു പുറമെ ബിജു സോപാനം, ഇന്ദ്രന്‍സ്, ചെമ്പില്‍ അശോകന്‍, ബാലാജി, ദിനേശ് പണിക്കര്‍, ശശികുമാര്‍ (കാക്കാമുട്ട ഫെയിം), കലാഭവന്‍ നാരായണന്‍കുട്ടി, തിരുമല രാമചന്ദ്രന്‍, രമേഷ് വലിയശാല, വളവില്‍ മധു, രമേഷ് ഗോപാല്‍, അനിഷ സീനു, അപര്‍ണ്ണാ നായര്‍, രുക്മിണിയമ്മ, ശ്രീജ, സ്റ്റെല്ലാരാജ, രെഞ്ചു, ആന്‍സി മാട്ടൂല്‍, അര്‍ച്ചന, വീണാ കൊല്ലം, ബേബി വര്‍ഷ എന്നിവരഭിനയിക്കുന്നു. തിരുവനന്തപുരവും പാലക്കാടുമാണ് പ്രധാന ലൊക്കേഷനുകള്‍.

ബാനര്‍-പ്രവാസി ഫിലിംസ്, കഥ, സംവിധാനം-അജിതന്‍, കോ-പ്രൊഡ്യൂസര്‍-ശ്രീജി ഗോപിനാഥന്‍, തിരക്കഥ, സംഭാഷണം-വിനോദ് വിശ്വന്‍, ഛായാഗ്രഹണം-നൂറുദ്ദീന്‍ബാവ, എഡിറ്റിംഗ്-സുജിത് സഹദേവ്, ചീഫ് അസ്സോ:ഡയറക്ടര്‍-മനീഷ് ഭാര്‍ഗവന്‍, ഗാനരചന-ഉഷാമേനോന്‍, സൂരജ് നായര്‍, സംഗീതം-സൂരജ് നായര്‍, റെക്‌സ്, ആലാപനം-നജീം അര്‍ഷാദ്, അമൃത ജയകുമാര്‍, പ്രൊ:കണ്‍ട്രോളര്‍-ശ്യാംസരസ്സ്, കല-രാജീവ് കൊട്ടിക്കല്‍, ചമയം-മഹേഷ് ചേര്‍ത്തല, വസ്ത്രാലങ്കാരം-അജി മുളമുക്ക്, പ്രൊ:മാനേജര്‍-മുഹമ്മദ് സനൂപ്, അസ്സോ:ഡയറക്ടര്‍-പ്രവീണ്‍ വിജയ്, സംവിധാന സഹായികള്‍-അഖില്‍ കഴക്കൂട്ടം, അഖില്‍ അമ്പാടി, ഗ്രാഷ്, സ്റ്റില്‍സ്-ഷാലു പേയാട്, ഡിസൈന്‍സ്-സജീഷ് എം.ഡിസൈന്‍, ഫിനാന്‍സ് കണ്‍ട്രോളര്‍-സതീഷ് പൂമംഗലം, ചാനല്‍ പി.ആര്‍.ഓ-ഷെജിന്‍ ആലപ്പുഴ, ലൊക്കേഷന്‍ മാനേജര്‍-സജീഷ് കൊല്ലങ്കോട്, പി.ആര്‍.ഓ-അജയ് തുണ്ടത്തില്‍.

Post Your Comments Here ( Click here for malayalam )
Press Esc to close