അളക ഖാനം-
സണ്ണി ലിയോണിന് ബംഗ്ലാദേശില്‍ നിന്നൊരു പിന്മുറക്കാരി. 23കാരിയായ നൈല നയീമാണ് ബംഗ്ലാദേശിലെ സണ്ണി ലിയോണ്‍ എന്ന പേരില്‍ അറിയപ്പെടുന്നത്. ബോള്‍ഡ് വേഷങ്ങള്‍ ചെയ്യാന്‍ മടി കാണിക്കാത്തതാണ് നൈലക്ക് ഈ ഒരു പേര് നേടി കൊടുത്തത്. റാംപ് മോഡലിംഗ് വഴിയാണ് നൈല സിനിമാ രംഗത്തേക്ക് കടന്ന് വരുന്നത്.
ഗ്ലാമറസായ നിരവധി വേഷങ്ങളിലൂടെ സിനിമാ രംഗത്ത് കുറച്ച് കാലം കൊണ്ട് തന്റേതായ സ്ഥാനം നേടിയെടുക്കാന്‍ നൈലക്കായി. പിന്നീട് സീരിയല്‍ രംഗത്തേക്കും നൈല കടന്നു വന്നു. തുടര്‍ന്ന് സിനിമകളില്‍ ഐറ്റം ഡാന്‍സുകളില്‍ സാന്നിദ്ധ്യമായി. നിരവധി പേരാണ് ഇന്‍സ്റ്റഗ്രമില്‍ നൈലയെ പിന്തുടരുന്നത്.