നാഗചൈതന്യയുടെ സാമന്താ പരിണയം

നാഗചൈതന്യയുടെ സാമന്താ പരിണയം

അളക ഖാനം
സിനിമാ ലോകം കാത്തിരുന്ന തെന്നിന്ത്യന്‍ താരങ്ങളായ സാമന്തയുടെയും നാഗചൈതന്യയുടെയും വിവാഹം പൂവണിഞ്ഞു. ഹിന്ദു ആചാരപ്രകാരമുള്ള വിവാഹം ഇന്നലെ നടന്നു. ക്രിസ്ത്യന്‍ ആചാരം അനുസരിച്ചുള്ള വിവാഹം ഇന്ന് വൈകീട്ട് നടക്കും. ഹിന്ദു വിവാഹത്തിന് പരമ്പരാഗത സാരിയാണ് സാമന്ത അണിഞ്ഞത്. ഇന്ന് ഗൗണ്‍ അണിഞ്ഞാവും സാമന്ത എത്തുക. പ്രമുഖ ഫാഷന്‍ ഡിസൈനര്‍ സൈനര്‍ക്രേഷ ബജാജാണ് സാമന്തയുടെ വിവാഹ വസ്ത്രങ്ങള്‍ രൂപകല്‍പ്പന ചെയ്തത്.
ബന്ധുക്കളും അടുത്ത സുഹൃത്തുക്കളും മാത്രമാണ് വിവാഹത്തില്‍ പങ്കെടുത്തത്. 10 കോടി രൂപയാണ് വിവാഹത്തിന്റെ ചെലവ്്. വിവാഹത്തിന് ശേഷം ഹൈദരാബാദില്‍ ഗംഭീര വിരുന്ന് സല്‍ക്കാരവും ഒരുക്കിയിട്ടുണ്ട്.
ഈ വര്‍ഷം ജനുവരിയിലായിരുന്നു ഇവരുടെ വിവാഹനിശ്ചയം. വിവാഹം അടുത്ത വര്‍ഷം നടത്താനായിരുന്നു തീരുമാനം. ഇതിനിടെ നാഗചൈതന്യയുടെ അര്‍ധ സഹോദരനും നടി അമലയുടെ മകനുമായ അഖില്‍ അക്കിനേനിയുടെ മേയില്‍ നടക്കാനിരുന്ന വിവാഹം മുടങ്ങി. ഇതോടെ നാഗചൈതന്യയുടെ വിവാഹം ഉടന്‍ തന്നെ നടത്താന്‍ ഇരുവീട്ടുകാരും തീരുമാനിക്കുകയായിരുന്നു. തെലുങ്ക് സൂപ്പര്‍താരം നാഗാര്‍ജ്ജുനയുടെയും ആദ്യ ഭാര്യ ലക്ഷ്മിയുടെയും മകനാണ് നാഗചൈതന്യ. ഹണുമുണിനായി ഇരുവരും ബഹാമാസിലേക്കൊ മൗറീഷ്യസിലേക്കോ പോകുമെന്നാണ് സൂചന.

 

Post Your Comments Here ( Click here for malayalam )
Press Esc to close