വിഷ്ണു പ്രതാപ്-
ന്യൂഡല്‍ഹി: ഇന്ത്യയില്‍ മ്യൂച്വല്‍ഫണ്ട് പോര്‍ട്ട്‌ഫോളിയോകളുടെ എണ്ണം പുതിയ ഉയരത്തില്‍. നടപ്പുവര്‍ഷം ഒക്‌ടോബര്‍ വരെയുള്ള കണക്കുപ്രകാരം എട്ട് കോടി മ്യൂച്വല്‍ഫണ്ട് പോര്‍ട്ട്‌ഫോളിയോകള്‍ ഇന്ത്യയിലുണ്ട്. ഈ വര്‍ഷം ഏപ്രില്‍ഒക്‌ടോബറില്‍ മാത്രം പുതുതായി 77 ലക്ഷം പോര്‍ട്ട്‌ഫോളിയോകള്‍ ചേര്‍ക്കാന്‍ ഈ രംഗത്തെ കമ്പനികള്‍ക്ക് കഴിഞ്ഞു. അസോസിയേഷന്‍ ഒഫ് മ്യൂച്വല്‍ഫണ്ട്‌സ് ഇന്‍ ഇന്ത്യയുടെ (ആംഫി) കണക്കുപ്രകാരം 41 മ്യൂച്വല്‍ഫണ്ട് സ്ഥാപനങ്ങളാണ് രാജ്യത്തുള്ളത്.
2018 മാര്‍ച്ചുവരെയുള്ള കണക്കനുസരിച്ച് മ്യൂച്വല്‍ഫണ്ട് പോര്‍ട്ട്‌ഫോളിയോകള്‍ 7.13 കോടിയായിരുന്നു. 1.60 കോടി മ്യൂച്വല്‍ഫണ്ട് അക്കൗണ്ടുകളാണ് നിലവിലുള്ളത്. 2016-17ല്‍ ഇത് 67 ലക്ഷവും 2015-16ല്‍ 59 ലക്ഷവുമായിരുന്നു. ഓരോ അക്കൗണ്ടുടമയ്ക്കും ഒന്നോ അതിലേറെയോ പോര്‍ട്ട്‌ഫോളിയോകളുണ്ടാകും. ചെറുകിട നിക്ഷേപകരില്‍ നിന്നുള്ള റീട്ടെയില്‍ നിക്ഷേപകരുടെ എണ്ണത്തില്‍ മികച്ച വര്‍ദ്ധനയാണ് കാണുന്നതെന്നും അസോസിയേഷന്‍ വ്യക്തമാക്കി.
81,000 കോടി രൂപ നിക്ഷേപമാണ് ഈവര്‍ഷം മ്യൂചല്‍ഫണ്ടുകളിലേക്ക് ഒഴുകിയത്. ഇതില്‍, 75,000 കോടിയും നേടിയത് ഇക്വിറ്റിസ്‌കീമുകളാണ്. അതേസമയം, കടപ്പത്രങ്ങളിലെ ഒരുവിഭാഗമായ ഇന്‍കം സ്‌കീമില്‍ നിന്ന് ഈവര്‍ഷം 1.23 ലക്ഷം കോടി രൂപ കൊഴിഞ്ഞു. ഗോള്‍ഡ് ഇ.ടി.എഫുകള്‍ക്ക് 290 കോടി രൂപയും നഷ്ടപ്പെട്ടു.