മ്യൂച്വല്‍ ഫണ്ട് നിക്ഷേപത്തിന് പ്രിയമേറുന്നു

മ്യൂച്വല്‍ ഫണ്ട് നിക്ഷേപത്തിന് പ്രിയമേറുന്നു

ഫിദ
കൊച്ചി: ശമ്പളക്കാര്‍ക്കിടയില്‍ മ്യൂച്വല്‍ ഫണ്ട് നിക്ഷേപത്തിന് പ്രിയമേറുന്നു. നിക്ഷേപ സേവന മേഖലയിലെ പ്രമുഖ കമ്പനിയായ ജിയോജിത് നിക്ഷേപകര്‍ക്കിടയില്‍ നടത്തിയ സര്‍വേയിലാണ് മാസ ശമ്പളക്കാര്‍ക്കിടയില്‍ 50 ശതമാനം പേരും മ്യൂച്വല്‍ ഫണ്ട് നിക്ഷേപത്തിലുള്ള താത്പര്യം പ്രകടമാക്കിയത്.
മ്യൂച്വല്‍ ഫണ്ടില്‍ പണം നിക്ഷേപിച്ചിട്ടുള്ളവരില്‍ 25 ശതമാനം പേരും സ്ഥിരമായി പ്രതിമാസം നിക്ഷേപം നടത്തുന്നവരാണ്. 57 ശതമാനം പേര്‍ അവരുടെ കൈവശം അധിക പണമുള്ളപ്പോഴാണ് മ്യൂച്വല്‍ ഫണ്ടുകളില്‍ നിക്ഷേപത്തിനു മുതിരുന്നതെന്നും സര്‍വേ ചൂണ്ടിക്കാട്ടുന്നു.
മുപ്പതിനും നാല്‍പ്പതിനും ഇടയില്‍ പ്രായമുള്ളവരില്‍ 23 ശതമാനം പേരും മ്യൂച്വല്‍ ഫണ്ടിനെയാണ് ഏറ്റവും മികച്ച നിക്ഷേപ രീതിയായി പരിഗണിക്കുന്നത്. 60 വയസ്സിനു മുകളില്‍ പ്രായമുള്ളവരില്‍ 27 ശതമാനം പേര്‍ക്ക് ഇതേ അഭിപ്രായമാണ്. മ്യൂച്വല്‍ ഫണ്ടില്‍ നിക്ഷേപിക്കുന്നവരില്‍ അറുപതു ശതമാനം പേരും അവരുടെ നീക്കിയിരിപ്പ് വരുമാനത്തിന്റെ 20 ശതമാനം വരെ നിക്ഷേപം നടത്തുന്നു. 28 ശതമാനം പേര്‍ 20 മുതല്‍ 40 ശതമാനം വരെ ഇത്തരത്തില്‍ നിക്ഷേപം നടത്തുന്നവരാണ്.

Post Your Comments Here ( Click here for malayalam )
Press Esc to close