‘മുട്ടുവിന്‍ തുറക്കപ്പെടും’ പ്രദര്‍ശനത്തിന് ഒരുങ്ങുന്നു

‘മുട്ടുവിന്‍ തുറക്കപ്പെടും’ പ്രദര്‍ശനത്തിന് ഒരുങ്ങുന്നു

എഎസ് ദിനേശ്-
പുതുമുഖങ്ങളായ ജിതിന്‍ രവി, പ്രീതി രാജേന്ദ്രന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഹരിപ്പാട് പള്ളിപ്പാട് കാരന്‍ നവാഗതനായ അരുണ്‍ രാജ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘മുട്ടുവിന്‍ തുറക്കപ്പെടും’.
2018ല്‍ റിലീസ് ചെയ്ത തമിഴ് ക്രൈം ത്രില്ലര്‍ സിനിമയായ ‘രാക്ഷസന്‍’ എന്ന സൂപ്പര്‍ ഹിറ്റ് സിനിമയിലെ ഇന്‍പരാജ് എന്ന വില്ലനായ സ്‌കൂള്‍ പ്രൊഫെസറിന്റെ കഥാപാത്രത്തെ അവതരിപ്പിച്ച വിനോദ് സാഗര്‍ ഈ ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു എന്ന പ്രത്യേകത ചിത്രത്തിനുണ്ട്.
ഇടവേള ബാബു, ചെമ്പില്‍ അശോകന്‍, ഉല്ലാസ് പന്തളം, ഡോക്ടര്‍ അലക്‌സ് ഷാരോണ്‍ പോള്‍ ബാബു, സേതുലക്ഷ്മി, ഷര്‍ഫിന്‍ സെബാസ്റ്റ്യന്‍, മുരളി, രാജു കെ മാത്യു, പ്രവീണ്‍ കൃഷ്, വിനോദ് തൈക്കാട്ടുശ്ശേരി, രതീഷ് ചക്രപാണി, ചിത്ര, മേരി ആന്‍ഡ് ബേബി, അമൂല്യ, ഷര്‍ലെറ്റ്, ജോമോള്‍, എന്നിവരാണ് മറ്റ് പ്രമുഖ താരങ്ങള്‍.
ആല്‍ബി ഫിലിംസിന്റെ ബാനറില്‍ മെല്‍വിന്‍ കോലോത്ത്, ആന്റണി ഷാരോണ്‍, ബാബു മുള്ളന്‍ ചിറ എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിച്ചിരിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം സംവിധായകന്‍ അരുണ്‍ രാജ് തന്നെയാണ് നിര്‍വ്വഹിച്ചിരിക്കുന്നത്.
മനോജ് ചക്രപാണി, ബിനോജ് ചക്രപാണി എന്നിവര്‍ ചേര്‍ന്ന് കഥ തിരക്കഥ, സംഭാഷണമെഴുതുന്നു. ഗാനരചനയും സംഗീത സംവിധാനവും ബിനോജ് ചക്രപാണി നിര്‍വ്വഹിക്കുന്നു. ഹരി ചരണ്‍, സിജോ കെ ജോര്‍ജ് ഗാനങ്ങളാലപിക്കുന്നു. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ അനു കുട്ടന്‍, കല- അയ്യപ്പന്‍, ലിജോ, മേക്കപ്പ്- സുനില്‍, വസ്ത്രാലങ്കാരം- അനീഷ്, എഡിറ്റര്‍- റസ്സല്‍, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്- രമേശന്‍ ചേര്‍ത്തല.
കൊച്ചിയിലും ഹരിപ്പാട്ട് പരിസര പ്രദേശങ്ങളിലുമായി ചിത്രീകരണം പൂര്‍ത്തിയാക്കിയ ‘മുട്ടുവിന്‍ തുറക്കപ്പെടും’ റെഡ് മീഡിയ റിലീസ് പ്രദര്‍ശനത്തിനെത്തിക്കുന്നു. വാര്‍ത്ത പ്രചരണം എഎസ് ദിനേശ്.

 

Post Your Comments Here ( Click here for malayalam )
Press Esc to close