ജനിതകമാറ്റം വരുത്തിയ കടുകിന്റെ ഉല്‍പ്പാദനം വര്‍ധിപ്പിക്കും

ജനിതകമാറ്റം വരുത്തിയ കടുകിന്റെ ഉല്‍പ്പാദനം വര്‍ധിപ്പിക്കും

ഗവേഷകര്‍ ജനിതകമാറ്റത്തിലൂടെ വികസിപ്പിച്ച കടുക് വാണിജ്യാടിസ്ഥാനത്തില്‍ ഉല്‍പാദിപ്പിക്കുന്നതിന് ജനറ്റിക്കല്‍ എന്‍ജീനിയറിംഗ് അ്രൈപസല്‍ കമ്മിറ്റി (ജി.ഇ.എ.സി) അംഗീകാരം നല്‍കി. കടുക് ഉല്‍പാദിപ്പിക്കാന്‍ അനുമതി നല്‍കണമെന്നാവശ്യപ്പെട്ട് കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന് ജി.ഇ.എ.സി ശുപാര്‍ശ സമര്‍പ്പിച്ചിട്ടുണ്ട്. ഭക്ഷ്യ എണ്ണയുടെ ഇറക്കുമതിക്കായി രാജ്യം വര്‍ഷാവര്‍ഷം 10 ബില്യണ്‍ ഡോളര്‍ ചെലവിടുന്നുണ്ടെന്നും ജനിതകമാറ്റം വരുത്തിയ കടുക് വാണിജ്യാടിസ്ഥാനത്തില്‍ ഉല്‍പാദിപ്പിക്കാനായാല്‍ ഇത് പൂര്‍ണമായും ഇല്ലാതാക്കാനാകുമെന്നുമാണ് ഗവേഷകരുടെ പക്ഷം. കര്‍ഷകരെ ദോഷകരമായി ബാധിക്കാത്ത വിധത്തില്‍ കടുക് കൃഷി ചെയ്യാനായാല്‍ അത് ആഗോള വിപണിയില്‍ ഇന്ത്യക്ക് വലിയ സാമ്പത്തിക ലാഭം നേടിക്കൊടുക്കുമെന്നാണ് കരുതുന്നത്. സാധാരണ വിത്തിനങ്ങളേക്കാള്‍ 38 ശതമാനം അധികമാണ് ജനിതകമാറ്റം വരുത്തിയ വിത്തില്‍നിന്ന് ലഭിക്കുന്ന വിളവ്. ജനതികമാറ്റം വരുത്തിയ വിത്തുകളുടെ പരീക്ഷണം പത്തു വര്‍ഷം മുന്പ് തന്നെ ഇന്ത്യ വിജയകരമായി പൂര്‍ത്തീകരിച്ചിരുന്നതാണ്. എന്നാല്‍ ഇന്ത്യയിലെ കാലാവസ്ഥ കണക്കിലെടുക്കുമ്പോള്‍ വിത്തിനങ്ങള്‍ക്ക് നാശം സംഭവിക്കുമോയെന്ന ആശങ്കയുണ്ടായിരുന്നു. ഇക്കാരണം കൊണ്ടു മാത്രം വാണിജ്യാടിസ്ഥാനത്തില്‍ ഉല്‍പാദനം പ്രോത്സാഹിപ്പിക്കാന്‍ മാറിമാറി വന്ന സര്‍ക്കാറുകള്‍ വിസമ്മതിച്ചു. നരേന്ദ്ര മോദി സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷമാണ് ജനിതകമാറ്റം വരുത്തിയ കടുക് ഉല്‍പാദിപ്പിക്കാന്‍ അനുമതിതേടി ഗവേഷകര്‍ സമീപിച്ചത്. ലോക വ്യാപകമായി ഇത്തരം വിത്തിനങ്ങള്‍ ഉപയോഗിക്കുന്നുണ്ടെന്നും ഇന്ത്യയ്ക്കും അത് തുടരാമെന്നുമാണ് സര്‍ക്കാരിന്റെ നിലപാട്. ഡല്‍ഹി യൂണിവേഴ്‌സിറ്റി ഉല്‍പാദിപ്പിച്ച കടുക് ഇത്തരത്തില്‍ അനുമതി ലഭിക്കുന്ന രണ്ടാമത്തെ ജനിതക ഉല്‍പന്നമാണ്. ജനിതകമാറ്റം വരുത്തിയ വഴുതനക്ക് 2010ല്‍ ജി.ഇ.എ.സി അനുമതി നല്‍കിയിരുന്നു.

Post Your Comments Here ( Click here for malayalam )
Press Esc to close