ഓണ്‍ലൈന്‍ ഉല്‍പ്പന്നങ്ങളില്‍ എല്ലാവിവരങ്ങളും രേഖപ്പെടുത്തണം

ഓണ്‍ലൈന്‍ ഉല്‍പ്പന്നങ്ങളില്‍ എല്ലാവിവരങ്ങളും രേഖപ്പെടുത്തണം

 

ന്യൂഡല്‍ഹി: ഉല്‍പ്പന്നങ്ങള്‍ ഓണ്‍ലൈനില്‍ വാങ്ങുന്ന ഉപഭോക്താക്കളുടെ താത്പര്യങ്ങള്‍ സംരക്ഷിക്കാന്‍ കര്‍ശന നടപടികളുമായി കേന്ദ്രം. 2018 ജനുവരി മുതല്‍ ഓണ്‍ലൈന്‍ വഴി വില്‍ക്കുന്ന ഉല്‍പ്പന്നങ്ങളില്‍ എം ആര്‍ പിക്ക് പുറമെ അവ ഉപയോഗിക്കാവുന്ന കാലാവധി, വില്‍പ്പനാനന്തര സേവനം സംബന്ധിച്ച വിവരങ്ങള്‍ തുടങ്ങിയവയും രേഖപ്പെടുത്താനാണ് കേന്ദ്രത്തിന്റെ നിര്‍ദ്ദേശം. ഇതിനുവേണ്ടി 2011 ലെ ലീഗല്‍ മെട്രോളജി നിയമം ഉപഭോക്തൃകാര്യ മന്ത്രാലയം കഴിഞ്ഞ മാസം ഭേദഗതി ചെയ്തിരുന്നു. നിയമം കര്‍ശനമായി പാലിക്കുന്നതിന് കമ്പനികള്‍ക്ക് ആറ് മാസം സമയവും അനുവദിച്ചിട്ടുണ്ട്. എല്ലാ മേഖലയിലെയും ഉപഭോക്താക്കള്‍ക്ക് നീതി ഉറപ്പാക്കാനാണ് കേന്ദ്രസര്‍ക്കാരിന്റെ നീക്കം. 2018 ജനുവരിക്ക് ശേഷം ഈ നിര്‍ദേശങ്ങള്‍ പാലിക്കാത്ത ഇ-കൊമേഴ്‌സ് കമ്പനികള്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കുമെന്നും മന്ത്രാലയം അറിയിച്ചു. ഓണ്‍ലൈന്‍ വഴി വാങ്ങുന്ന ഉത്പന്നങ്ങളെ സംബന്ധിച്ച പരാതികള്‍ ഏറിവരുന്ന സാഹചര്യത്തിലാണ് സര്‍ക്കാര്‍ നിയമ ഭേദഗതിക്കൊരുങ്ങിയത്.

Post Your Comments Here ( Click here for malayalam )
Press Esc to close