തലസ്ഥാനത്ത് നിന്നും ഒരു നായകന്‍ കൂടി

തലസ്ഥാനത്ത് നിന്നും ഒരു നായകന്‍ കൂടി

അജയ് തുണ്ടത്തില്‍-
ശ്യാമപ്രസാദ് രചനയും സംവിധാനവും നിര്‍വ്വഹിച്ച ‘ഒരു ഞായറാഴ്ച’ എന്ന ചിത്രത്തിലെ അജിത്ത് ജോര്‍ജ്ജ് എന്ന നായകകഥാപാത്രത്തെ അവതരിപ്പിച്ചിരി ക്കുന്നത് തലസ്ഥാനവാസിയായ മുരളീചന്ദാണ്. ഇക്കഴിഞ്ഞ സംസ്ഥാന അവാര്‍ഡില്‍ മൂന്ന് അവാര്‍ഡുകള്‍ നേടിയ ചിത്രമായിരുന്നു ഒരു ഞായറാഴ്ച. ശ്യാമപ്രസാദിന്റെ തന്നെ ‘ഹേയ് ജൂഡ്’ എന്ന ചിത്രത്തിലും മുരളി ഒരു ശ്രദ്ധേയ കഥാപാത്രമവതരിപ്പിച്ചിരുന്നു. ചിത്രത്തിലെ നായികയായ തൃഷ അവതരിപ്പിച്ച കഥാപാത്രത്തിന്റെ ബാന്റ് ലീഡര്‍ വേഷമായിരുന്നുവത്. ”കബീറിന്റെ ദിവസങ്ങളാണ്” മുരളിയുടെ പുതിയ ചിത്രം. ചിത്രത്തിലെ ടൈറ്റില്‍ കഥാപാത്രമാണ് അവതരിപ്പിക്കുന്നത്. നിര്‍മ്മാതാവുകൂടിയായ അച്ഛന്‍ ജെ. ശരത്ചന്ദ്രന്‍നായര്‍ ആണ് ചിത്രത്തിന്റെ സംവിധായകന്‍. മലയാളത്തിന്റെ അമ്പിളിക്കല ജഗതി ശ്രീകുമാര്‍ മടങ്ങിവരുന്ന ചിത്രം കൂടിയാണത്.
ഹോളിവുഡില്‍ നിന്നും അഭിനയത്തില്‍ ബിരുദം നേടിയിട്ടുണ്ട്. ന്യൂയോര്‍ക്ക് ഫിലിം അക്കാഡമിയില്‍ ഒരു വര്‍ഷം ഫിലിം മേക്കിംഗ് കോഴ്‌സ് ചെയ്തു. പഠനത്തിനുശേഷം ചില ഹോളിവുഡ് സിനിമകളില്‍ വര്‍ക്ക് ചെയ്തു. ‘മിഷന്‍ ഇംപോസിബിള്‍ – 4’ ന്റെ ദുബായ് ഷെഡ്യൂളില്‍ വര്‍ക്ക് ചെയ്തിരുന്നു. ന്യൂയോര്‍ക്കിലെ ഒരു തീയേറ്റര്‍ ഗ്രൂപ്പുമായി ചേര്‍ന്ന് ന്യൂയോര്‍ക്കിലും ഓസ്‌ട്രേലിയയിലും ചില വര്‍ക്കുകള്‍ ചെയ്തിട്ടുണ്ട്.
കാമ്പും കരുത്തുമുള്ള കഥാപാത്രങ്ങളാണ് ഇനി മുരളിക്കാവശ്യം.

 

Post Your Comments Here ( Click here for malayalam )
Press Esc to close