സിനിമകളുടെ പെരുന്നാള്‍ക്കാലം

സിനിമകളുടെ പെരുന്നാള്‍ക്കാലം

ഫിദ-
സ്‌കൂള്‍അവധിക്കാലവും റംസാന്‍ വ്രതമാസവും കഴിഞ്ഞ് തിയറ്ററുകളില്‍ ഇനി സിനിമകളുടെ പെരുന്നാള്‍ക്കാലം. ഈ ചെറിയ പെരുന്നാളിന് തിയറ്ററുകളിലെത്തുന്നത് മമ്മൂട്ടിയുടെതടക്കമുള്ള ബിഗ്ബജറ്റ് സിനികളാണ്. കൂടാതെ ജയറാം, പാര്‍വതി, വിഷ്ണു ഉണ്ണികൃഷ്ണന്‍, വിനയ്‌ഫോര്‍ട്ട് എന്നിവരൊക്കെ അഭിനയിക്കുന്ന സിനിമകളുമുണ്ട്. മമ്മൂട്ടിയുടെ പുതിയ ചിത്രം ഉണ്ടയാണ് തിയറ്ററുകളിലെത്തുന്നത്. ഛത്തീസ്ഗഡില്‍ തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് പോകുന്ന പോലീസ് ഉദ്യോഗസ്ഥന്റെ വേഷത്തിലാണ് മമ്മൂട്ടി എത്തുക. ചില്‍ഡ്രന്‍സ് പാര്‍ക്കാണ് പെരുന്നാള്‍ റിലീസായി എത്തുന്ന മറ്റൊരു സിനിമ. മൂന്ന് യുവാക്കളുടെ രസകരമായ കഥയാണ് ചിത്രം പറയുന്നത്. ഷറഫുദ്ദീന്‍, വിഷ്ണു ഉണ്ണികൃഷ്ണന്‍, ധ്രുവന്‍ എന്നിവരാണ് പ്രധാന കഥാപാത്രങ്ങള്‍. ഗായത്രി സുരേഷ്, സൗമ്യ, മാനസ എന്നിവരാണ് നായികാ വേഷമിടുന്നത്.
കേരളത്തെ ഭയപ്പെടുത്തുന്ന നിപ വൈറസിന്റെ കഥയുമായിട്ടാണ് ഏഴിന് വൈറസ് എന്ന ചിത്രം സ്‌ക്രീനില്‍ പ്രത്യക്ഷപ്പെടുന്നത്. കുഞ്ചാക്കോ ബോബന്‍, പാര്‍വതി, രേവതി, റിമ കല്ലിങ്കീല്‍ എന്നിവര്‍ അഭിനയിക്കുന്നു. ആഷിക്ക് അബുവും റിമാ കല്ലിങ്കീലുമാണ് ഈ സിനിമയുടെ നിര്‍മ്മാതാക്കള്‍.
ജയറാം മുത്തച്ഛന്റെ വേഷത്തില്‍ അഭിനയിക്കുന്ന ചിത്രമാണ് ഗ്രാന്റ് ഫാദര്‍. അശ്രഫ് ഹംസ സംവിധാനം ചെയ്യുന്ന തമാശ പെരുന്നാളിനാണ് തിയറ്ററുകളിലെത്തുക. ഈ റൊമാന്റിക് കോമഡി ചിത്രത്തില്‍ വിനയ് ഫോര്‍ട്ട് കോളേജ് അധ്യാപകനായെത്തും.

 

Post Your Comments Here ( Click here for malayalam )
Press Esc to close