വായ നാറ്റമോ.. വിഷമിക്കേണ്ട

വായ നാറ്റമോ.. വിഷമിക്കേണ്ട

ഫിദ
വലിപ്പച്ചെറുപ്പമില്ലാതെ ഏവരെയും അലട്ടുന്ന പ്രശ്‌നമാണ് വായ്‌നാറ്റം. പലപ്പോഴും മറ്റുള്ളവരോടുള്ള നമ്മുടെ ഇടപഴകലിനെ വരെ ഈ പ്രശ്‌നം ബാധിക്കാറുണ്ട്.
നാക്കിനു സമീപത്തും പല്ലുകള്‍ക്കിടയിലും രൂപപ്പെടുന്ന ബാക്ടീരിയകളാണ് വായ് നാറ്റത്തിനു കാരണം. വായ വൃത്തിയായി സൂക്ഷിച്ചാല്‍ ഒരുപരിധിവരെ ഇതു അകറ്റാം. സ്ഥിരമായി ബ്രഷ് ചെയ്യുക, നാക്കു വടിക്കുക, ഭക്ഷണം കഴിച്ചയുടന്‍ വായ വൃത്തിയായി കഴുകുക എന്നിവയിലൂടെയെല്ലാം വായ് നാറ്റം ഒരു പരിധിവരെ അകറ്റാം.
ഇടക്കിടെ പെരുഞ്ചീരകം ചവക്കു. ഇവ വായയിലെ ബാക്ടീരിയകള്‍ക്കെതിരെ പൊരുതും. ഒരു കപ്പ് വെള്ളത്തില്‍ ഒരു ടീസ്പൂണ്‍ കറുവപ്പട്ട പൊടി ചേര്‍ത്ത് തിളപ്പിക്കുക. കറപ്പയിലയും ഏലവും ചേര്‍ക്കുക. ഈ വെള്ളം തണുത്തശേഷം വായ കഴുകുക. ഒരു കപ്പ് വെള്ളത്തില്‍ ഒരു ടീസ്പൂണ്‍ ഉലുവ ചേര്‍ത്ത് തിളപ്പിക്കുക. ദിവസം രണ്ടുതവണ ഇതു കുടിക്കുക.
നാരങ്ങാ നീര് വായിലെ ബാക്ടീരിയയെ അകറ്റാന്‍ സഹായകരമാണ്. മല്ലിയില ചവയ്ക്കുന്നതും വായ് നാറ്റം ഇല്ലാതാക്കാന്‍ നല്ലതാണ്. ഇങ്ങനെയൊക്കെ ചെയ്താല്‍ വായനാറ്റത്തില്‍ നിന്നും രക്ഷപ്പെടാവുന്നതാണ്.

Post Your Comments Here ( Click here for malayalam )
Press Esc to close