ഒരു വര്‍ഷം 10 ലക്ഷത്തില്‍ കൂടുതല്‍ പണം പിന്‍വലിച്ചാല്‍ നികുതി ഏര്‍പ്പെടുത്തും

ഒരു വര്‍ഷം 10 ലക്ഷത്തില്‍ കൂടുതല്‍ പണം പിന്‍വലിച്ചാല്‍ നികുതി ഏര്‍പ്പെടുത്തും

വിഷ്ണു പ്രതാപ്-
ന്യൂഡല്‍ഹി: ഒരു വര്‍ഷം 10 ലക്ഷത്തില്‍ കൂടുതല്‍ തുക പണമായി പിന്‍വലിച്ചാല്‍ അതിന് നികുതി ഏര്‍പ്പെടുത്തിയേക്കും. കറന്‍സി ഇടപാട്, കള്ളപ്പണം എന്നിവ കുറക്കുന്നതിനാണ് സര്‍ക്കാര്‍ ഇക്കാര്യം ആലോചിക്കുന്നതെന്നാണ് സൂചന. മോദി സര്‍ക്കാരിന്റെ ജൂലായ് അഞ്ചിന് അവതരിപ്പിക്കാനിരിക്കുന്ന ബജറ്റില്‍ ഇക്കാര്യം പ്രഖ്യാപിച്ചേക്കും. വന്‍തുകകള്‍ പിന്‍വലിക്കുമ്പോള്‍ ആധാര്‍ നമ്പര്‍കൂടി നല്‍കേണ്ടിവരും. വ്യക്തികളുടെ നികുതി റിട്ടേണുകള്‍ ഇതുമായി താരതമ്യം ചെയ്യുന്നതിനാണിത്.
50,000 രൂപയ്ക്കുമുകളില്‍ നിക്ഷേപം നടത്തുമ്പോള്‍ ഇപ്പോള്‍തന്നെ പാന്‍ നിര്‍ബന്ധമാണ്. ഡിജിറ്റല്‍ ഇടപാടുകള്‍ പ്രോത്സാഹിപ്പിക്കുന്നതിന് ആര്‍ടിജിഎസ്, എന്‍ഇഎഫ്ടി ഇടപാടുകള്‍ക്ക് ബാങ്കുകള്‍ ഈടാക്കിയിരുന്ന സര്‍വീസ് ചാര്‍ജ് ഈയിടെ വേണ്ടെന്നുവെച്ചിരുന്നു.

Post Your Comments Here ( Click here for malayalam )
Press Esc to close