ഭയം വിതച്ച് മങ്കി പോക്‌സ്

ഭയം വിതച്ച് മങ്കി പോക്‌സ്

അളകാ ഖാനം-
ന്യൂഡല്‍ഹി: അമ്പതിലധികം രാജ്യങ്ങളിലെ 4000 ത്തോളം പേരില്‍ നിലവില്‍ മങ്കിപോക്‌സ് വൈറസ് സ്ഥിരീകരിച്ചിരിച്ചതായി ആരോഗ്യ വകുപ്പ്.

മങ്കി പോക്‌സ് കുട്ടികളിലേക്കും ഗര്‍ഭിണികളിലേക്കും ദുര്‍ബല പ്രതിരോധ ശേഷിയുള്ളവരിലേക്കും പടര്‍ന്നു തുടങ്ങിയതില്‍ ആശങ്ക രേഖപ്പെടുത്തിയിരിയ്ക്കുകയാണ് ലോകാരോഗ്യ സംഘടന. ഒരു ആഗോള ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിക്കേണ്ട തോതിലേക്ക് ഈ വൈറസ് എത്തിയിട്ടില്ലെന്ന് ലോകാരോഗ്യ സംഘടന അഭിപ്രായപ്പെടുന്നു.

ആഫ്രിക്കയില്‍ കണ്ടെത്തിയ ആദ്യ മങ്കിപോക്‌സ് വൈറസിനെ അപേക്ഷിച്ച് നിരവധി വ്യതിയാനങ്ങള്‍ ഇപ്പോള്‍ വ്യാപിക്കുന്ന വൈറസിന് ഉണ്ടായിട്ടുണ്ടെന്നാണ് അനുമാനം. പനി, കുളിര്, ശരീരവേദന, ക്ഷീണം, തിണര്‍പ്പുകള്‍, മുഖത്തും കൈകളിലും ആരംഭിച്ച് ശരീരത്തിന്റെ മറ്റു ഭാഗങ്ങളിലേക്ക് പടരുന്ന കുരുക്കള്‍ എന്നിവയെല്ലാമാണ് മങ്കിപോക്‌സിന്റെ ലക്ഷണങ്ങള്‍. രോഗം വന്ന പലരും പ്രത്യേകിച്ച് മരുന്നുകളൊന്നുമില്ലാതെ ആഴ്ചകള്‍ക്കുള്ളില്‍ രോഗമുക്തി നേടുന്നുണ്ട്.

കുട്ടികള്‍ ഉള്‍പ്പെടെ ഉയര്‍ന്ന റിസ്‌ക് ഉള്ള വിഭാഗങ്ങളിലേക്ക് വൈറസ് പടര്‍ന്നു തുടങ്ങിയത് സൂക്ഷ്മമായി നിരീക്ഷിക്കുകയാണെന്ന് ലോകാരോഗ്യ സംഘടന ഡയറക്ടര്‍ ജനറല്‍ ഡോ. ടെഡ്രോസ് അദാനം ഗെബ്രയേസൂസ് പറഞ്ഞു. സ്‌പെയ്‌നിലും ഫ്രാന്‍സിലും 18 വയസ്സില്‍ താഴെയുള്ളവരില്‍ വന്ന മങ്കിപോക്‌സ് ബാധയെ കുറിച്ച് അന്വേഷിക്കുകയാണ്.

 

Post Your Comments Here ( Click here for malayalam )
Press Esc to close