മോഹന്‍ലാലിനെ നായകനാക്കി റസൂല്‍ പൂക്കുട്ടിയുടെ വെബ് സിനിമ

മോഹന്‍ലാലിനെ നായകനാക്കി റസൂല്‍ പൂക്കുട്ടിയുടെ വെബ് സിനിമ

എംഎം കമ്മത്ത്-
കൊച്ചി: ഓസ്‌കാര്‍ ജേതാവും പ്രശസ്ത സൗണ്ട് ഡിസൈനറുമായ റസൂല്‍ പൂക്കുട്ടി ആദ്യമായി സംവിധാനം ചെയ്യുന്ന വെബ് സിനിമയില്‍ മോഹന്‍ലാല്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നതായി റിപ്പോര്‍ട്ടുണ്ടായിരുന്നു. ഇപ്പോള്‍ ഈ ചിത്രത്തിന്റെ കൂടുതല്‍ വിശദാംശങ്ങള്‍ പുറത്തുവിട്ടിരിക്കുകയാണ് റസൂല്‍പൂക്കുട്ടി. യുഎസ് കമ്പനിയാണ് ചിത്രം നിര്‍മ്മിക്കുന്നത്. കരാര്‍ നടപടിക്രമം പൂര്‍ത്തിയാക്കാനുണ്ട്. മോഹന്‍ലാലുമായി ഒരു പ്രാവശ്യം ചര്‍ച്ച നടത്തിക്കഴിഞ്ഞതായി റസൂല്‍പൂക്കുട്ടി അറിയിച്ചു. 45 ദിവസത്തെ ഡേറ്റ് ആണ് മോഹന്‍ലാല്‍ നല്‍കിയിരിക്കുന്നത്. ഈവര്‍ഷം തന്നെ ചിത്രം പ്രതീക്ഷിക്കാമെന്നും ഇതിനുമുമ്പ് ഹിന്ദിയില്‍ ആദ്യചിത്രം സംവിധാനം ചെയ്യുമെന്നും റസൂല്‍പൂക്കുട്ടി അറിയിച്ചിട്ടുണ്ട്. പ്രസാദ് പ്രഭാകര്‍ സംവിധാനം ചെയ്യുന്ന സൗണ്ട് സ്‌റ്റോറിയിലൂടെ നായകനായും അരങ്ങേറാനുള്ള ഒരുക്കത്തിലാണ് റസൂല്‍ പൂക്കുട്ടി. ഏപ്രിലിലാണ് സൗണ്ട് സ്‌റ്റോറി മൂന്നു ഭാഷകളിലായി തിയേറ്ററുകളിലെത്തുന്നത്.

Post Your Comments Here ( Click here for malayalam )
Press Esc to close