നികുതി തീവ്രവാദം ബിസിനസ്സ് സംരംഭകര്‍ നേരിടുന്ന വലിയ വെല്ലുവിളി: മോഹന്‍ദാസ് പൈ

നികുതി തീവ്രവാദം ബിസിനസ്സ് സംരംഭകര്‍ നേരിടുന്ന വലിയ വെല്ലുവിളി: മോഹന്‍ദാസ് പൈ

വിഷ്ണു പ്രതാപ്-
ന്യൂഡല്‍ഹി: നിലവില്‍ ഇന്ത്യയില്‍ ബിസിനസ്സ് സംരംഭകര്‍ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി നികുതി തീവ്രവാദമാണെന്ന് ഇന്‍ഫോസിസ് മുന്‍ ഡയറക്ടര്‍ മോഹന്‍ദാസ് പൈ. എന്‍ഡിവിയിക്ക് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം
നികുതി തീവ്രവാദം തടയുമെന്ന് സര്‍ക്കാര്‍ പറയുന്നുണ്ടെങ്കിലും അത് അനിയന്ത്രിതമായി തുടരുകയാണ്. ആദായ നികുതി വകുപ്പിന്റെ വേട്ടയാടലിനെകുറിച്ച് ഒരക്ഷരം മിണ്ടരുതെന്ന് സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ തന്നോട് ആവശ്യപ്പെട്ടിരുന്നുവെന്ന് കഴിഞ്ഞ ദിവസം കിരണ്‍ മജുംദാര്‍ വെളിപ്പെടുത്തിയിരുന്നു. ഇത് ശരിവെക്കുന്ന രീതിയിലുള്ള പ്രതികരണമായിരുന്നു പൈയുടേത്.
‘സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ കിരണിനെ വിളിച്ചിരുന്നു. അത് അവര്‍ എന്നെ മെസ്സേജ് ചെയ്ത് അറിയിക്കുകയും ചെയ്തു. ഇതൊന്നും ശരിയല്ലെന്നാണ് ഞാന്‍ പറഞ്ഞത്. ചില ഉദ്യോഗസ്ഥര്‍ക്ക് ഒരുധാരണയുണ്ട് അവര്‍ ഞങ്ങളെ ഭരിക്കാനുള്ളവരാണെന്ന് അത്തരത്തിലുള്ള ചില കീഴ് വഴക്കങ്ങളാണുള്ളത്’, പൈ വിമര്‍ശിച്ചു..
നികുതി തീവ്രവാദം അവസാനിപ്പിക്കാന്‍ സര്‍ക്കാരിനാവുന്നില്ല. അത് നിയന്ത്രിക്കുമെന്ന് 2014ല്‍ ജെയ്റ്റ്‌ലി വാക്ക് നല്‍കിയിരുന്നതാണ്. പ്രകടന പത്രികയിലും അതുണ്ടായിരുന്നു. എന്നാല്‍ ഇത് നിര്‍ബാദം തുടരുകയാണെന്നും പൈ കൂട്ടിച്ചേര്‍ത്തു.
മരിക്കുന്നതിന് മുമ്പ് കോഫിഡേ സ്ഥാപകനായ സിദ്ധാര്‍ഥ ആദായ നികുതി ഉദ്യോഗസ്ഥരുടെ വേട്ടയാടലിനെ കുറിച്ച് കുറിപ്പെഴുതിയത് വലിയ വാര്‍ത്തയായിരുന്നു

 

Post Your Comments Here ( Click here for malayalam )
Press Esc to close