‘മൊഹബ്ബത്തിന്‍ കുഞ്ഞബ്ദുള്ള’ക്ക് കോസ്‌മോ ഫിലിം ഫെസ്റ്റിവെല്ലിലും പുരസ്‌കാരം

‘മൊഹബ്ബത്തിന്‍ കുഞ്ഞബ്ദുള്ള’ക്ക് കോസ്‌മോ ഫിലിം ഫെസ്റ്റിവെല്ലിലും പുരസ്‌കാരം

പിആര്‍ സുമേരന്‍-
അവതരണത്തിലെ പുതുമയും വ്യത്യസ്തമായ പ്രമേയവും കൊണ്ട് പ്രേക്ഷകശ്രദ്ധ നേടിയ ഈ ചിത്രം നിരവധി രാജ്യാന്തര അംഗികാരങ്ങള്‍ നേടിയിരുന്നു. ബെന്‍സി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ബെന്‍സി നാസര്‍ നിര്‍മ്മിച്ച ഇന്ദ്രന്‍സും ബാലുവര്‍ഗ്ഗീസും പ്രധാന കഥാപാത്രങ്ങളായി അഭിനയിച്ച മൊഹബ്ബത്തിന്‍ കുഞ്ഞബ്ദുള്ള ഷാനു സമദാണ് സംവിധാനം ചെയ്തത്.
വര്‍ഷങ്ങള്‍ക്കു മുമ്പ് തിരുവനന്തപുരം ചാലയിലെ കോളനിയില്‍ നിന്ന് നാട് വിട്ട് മുംബൈയിലെ തീവണ്ടിയില്‍ ഹോട്ടല്‍ തൊഴിലാളിയായി ജോലി ചെയ്തിരുന്ന കുഞ്ഞബ്ദുള്ള(ഇന്ദ്രന്‍സ്) 65ാം വയസ്സില്‍ തന്റെ പ്രണയിനിയെത്തേടി അലയുന്നതാണ് ഈ സിനിമയുടെ ഉള്ളടക്കം. കേരളത്തിന്റെ തെക്കേയറ്റം മുതല്‍ വടക്കേ അറ്റം വരെ തന്റെ പ്രണയിനിയെത്തേടി കുഞ്ഞബ്ദുള്ള നടത്തുന്ന യാത്രയാണ് ഈ ചിത്രം പറയുന്നത്. ഇന്ദ്രന്‍സ്, ബാലുവര്‍ഗീസ്, രണ്‍ജി പണിക്കര്‍, ലാല്‍ജോസ്, രാജേഷ് പറവൂര്‍, ദേവരാജ്, ഉല്ലാസ് പന്തളം, ബിനു അടിമാലി, അമല്‍ദേവ്, സുബൈര്‍ വയനാട്, സിപി ദേവ്, രചന നാരായണന്‍കുട്ടി, അഞ്ജലി നായര്‍, മാലാ പാര്‍വ്വതി, സാവിത്രി ശ്രീധരന്‍, സ്‌നേഹാ ദിവാകരന്‍, നന്ദന വര്‍മ്മ, വത്സലാ മേനോന്‍, അംബിക, ചിത്ര പ്രദീപ്, സന ബാപ്പു എന്നിവരായിരുന്നു അഭിനേതാക്കള്‍.
ബാനര്‍ ബെന്‍സി പ്രൊഡക്ഷന്‍സ്, നിര്‍മ്മാണം- ബേനസീര്‍, രചന/സംവിധാനം- ഷാനു സമദ്, ഛായാഗ്രഹണം- അന്‍സൂര്‍, സംഗീതം- സാജന്‍ കെ റാം, ഹിഷാം അബ്ദുള്‍ വഹാബ്, കോഴിക്കോട് അബൂബക്കര്‍, എഡിറ്റിംഗ്- വിടി ശ്രീജിത്ത്, കലാ സംവിധാനം- ഷെബിറലി, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- ഷാജി പട്ടിക്കര, പിആര്‍ഒ- പിആര്‍ സുമേരന്‍.

 

Post Your Comments Here ( Click here for malayalam )
Press Esc to close