ഇറക്കുമതി തീരുവ; മൊബൈല്‍ ഫോണിനും വാഷിംഗ് മെഷിനും വിലകൂടും

ഇറക്കുമതി തീരുവ; മൊബൈല്‍ ഫോണിനും വാഷിംഗ് മെഷിനും വിലകൂടും

കൊച്ചി: സര്‍ക്കാര്‍ ഇറക്കുമതി തീരുവ ഉയര്‍ത്താന്‍ തീരുമാനിച്ചതോടെ മൊബൈല്‍ ഫോണ്‍ മുതല്‍ വാഷിംഗ് മെഷിനുവരെ വിലകൂടും. ഡോളറിലുള്ള വ്യാപാരം കുറച്ച് രൂപയുടെ മൂല്യം പിടിച്ചുനിര്‍ത്താനാണ് ഇറക്കുമതി തീരുവ വര്‍ധിപ്പിച്ചത്.
മൊബൈല്‍ ഫോണുമായി ബന്ധപ്പെട്ട് ടെലികോം ഉത്പന്നങ്ങള്‍ക്ക് 20 ശതമാനമാണ് ഇറക്കുമതി തീരുവ ഏര്‍പ്പെടുത്തിയത്. ബേസ് സ്‌റ്റേഷന്‍സ്, ഒപ്റ്റിക്കല്‍ ട്രാന്‍സ്‌പോര്‍ട് എക്വിപ്‌മെന്റ്‌സ്, പ്രിന്റഡ് സര്‍ക്യൂട്ട് ബോര്‍ഡ് തുടങ്ങിയവയുടെ തീരുവയാണ് വര്‍ധിപ്പിച്ചത്.
എസിക്കും റഫ്രിജറേറ്ററിനും നിലവിലുള്ള 10 ശതമാനം തീരുവയില്‍നിന്ന് 20 ശതമാനമായാണ് ഉയര്‍ത്തിയത്. വേനല്‍ സീസണ്‍ കഴിഞ്ഞതിനാല്‍ എസിയുടെ വിലയില്‍ ഉടനെ വര്‍ധന പ്രതിഫലിക്കില്ല.
10 കിലോഗ്രാം കപ്പാസിറ്റിക്കുതാഴെയുള്ള വാഷിങ് മെഷീനുകളുടെ തീരുവ 10 ശതമാനത്തില്‍നിന്ന് 20 ശതമാനമായാണ് വര്‍ധിപ്പിച്ചത്.
ഏവിയേഷന്‍ ടര്‍ബൈന്‍ ഫ്യുവലിന് അഞ്ച് ശതമാനം ലെവി ഏര്‍പ്പെടുത്തി. ഇത് യാത്രനിരക്ക് വര്‍ധിക്കാനിടയാക്കും. സ്വര്‍ണം ഉള്‍പ്പടെ വിലകൂടിയ ലോഹങ്ങള്‍ക്കൊണ്ടു നിര്‍മിച്ച ആഭരണങ്ങളുടെ തീരുവ 15 ശതമാനനത്തില്‍നിന്ന് 20 ശതമാനമായി വര്‍ധിപ്പിച്ചു.

Post Your Comments Here ( Click here for malayalam )
Press Esc to close