രാംനാഥ് ചാവ്ല
വാഷിംഗ്ടണ്‍: മിസ് ടീന്‍ യു.എസ്.എ 2017 ഫൈനല്‍ മത്സരത്തില്‍ ഇന്ത്യന്‍ അമേരിക്കന്‍ വിദ്യാര്‍ത്ഥിനി ജാനു പട്ടേല്‍(16)ലിന് അഞ്ചാം സ്ഥാനം. മിസോറിയില്‍നിന്നുള്ള സോഫിയ ഡൊമിനിക്സിനാണ് കിരീടം. അരിസോണയില്‍ നടന്ന ഫൈനലില്‍ മത്സരിച്ച 50ഓളം മത്സരാര്‍ഥികളില്‍നിന്നാണ് ജാനു അഞ്ചാം സ്ഥാനം സ്വന്തമാക്കിയത്. 2016 ഡിസംബറില്‍ മിസ് കാലിഫോര്‍ണിയ ടീന്‍ യുഎസ്എ കീരിടം സ്വന്തമാക്കീയ ജാനു ഹണ്ടിംഗ്ടണ് ബീച്ച് ഹൈസ്കൂള്‍ ജൂനിയര്‍ വിദ്യാര്‍ത്ഥിനിയാണ്. പീഡിയാട്രീഷന്‍ ആകാനാണ് ആഗ്രഹം.