ഗായത്രി-
കൊച്ചി: റാംപില്‍ നിന്നും ലഭിക്കുന്ന ഊര്‍ജവും ആത്മവിശ്വാസവും കേരളത്തിലെ കാമ്പസുകള്‍ക്കും സ്വന്തമാവുകയാണ്.
ഫാഷന്‍ എന്നത് വ്യക്തിത്വത്തിന്റെ അടയാളപ്പെടുത്തലായി മലയാളി അംഗീകരിച്ച് തുടങ്ങിയതിന്റെ സാക്ഷ്യപത്രമായി മാറുകയാണ് കേരളത്തിന്റെ പ്രഥമ കാമ്പസ് ഫാഷന്‍ ലീഗ് (സി. എഫ്. എല്‍.)
കോഴിക്കോട്, തൃശൂര്‍, തിരുവനന്തപുരം എന്നിവിടങ്ങളിലായി നടക്കുന്ന പ്രാഥമിക റൗണ്ടുകളില്‍ നിന്നും യോഗ്യത നേടുന്നവരാണ് കൊച്ചിയില്‍ വെച്ച് നടക്കുന്ന അവസാന റൗണ്ടില്‍ മത്സരിക്കുക.
ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും പങ്കെടുക്കാം.
പ്രാഥമിക മത്സരങ്ങള്‍ ജൂലായ് 2, 9, 16 തിയതികളില്‍ നടക്കും, ഫൈനല്‍ ആഗസ്റ്റ് 15 ന്.
വിജയികള്‍ക്ക് മിസ്സ് / മിസ്റ്റര്‍ കാമ്പസ് കേരള, 2022 ടൈറ്റിലിനൊപ്പം യഥാക്രമം 30000, 20000, 10000 എന്നിങ്ങനെ കാഷ് പ്രൈസും, വിവിധ ഗിഫ്റ്റ് വോച്ചറുകളും പുരസ്‌കാരമായി ലഭിക്കും.
20 ല്‍ അധികം ചലച്ചിത്ര സംവിധായകര്‍, അഭിനേതാക്കള്‍, സാങ്കേതിക പ്രവര്‍ത്തകര്‍, സാംസ്‌കാരിക പ്രവര്‍ത്തകര്‍ എന്നിവര്‍ വിവിധ ഘട്ടങ്ങളിലായി പരിപാടിയുടെ ഭാഗമായി മാറുന്നു എന്നതാണ് ലീഗിന്റെ സവിശേഷത.
2002 ല്‍ ആദ്യമായി കാമ്പസ് ചലച്ചിത്രോത്സവം സംഘടിപ്പിച്ച്, കാമ്പസുകള്‍ക്ക് ചലച്ചിത്ര ഭാക്ഷ്യം പരിചയപ്പെടുത്തിയ ഗ്രാഫിക്‌സ് ആണ് ഈ നവീന സംരഭത്തിന്റെയും സംഘാടകര്‍.
വിശദ വിവരങ്ങള്‍ക്കും, രജിസ്‌ട്രേഷനും www.dreamgrafix.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.
കൂടുതല്‍ വിവരങ്ങള്‍ 9497131774 എന്ന നമ്പറില്‍ നിന്നും വാട്ട്‌സ് ആപ്പിലൂടെ ലഭിക്കും.
രജിസ്‌ട്രേഷനുള്ള അവസാന തിയതി ജൂണ്‍ 30.