മിനിമം ബാലന്‍സ് അറിയാന്‍

മിനിമം ബാലന്‍സ് അറിയാന്‍

ഫിദ-
അക്കൗണ്ടില്‍ മിനിമം ബാലന്‍സ് ഇല്ലാത്തതിന്റെ പേരില്‍ പണം നഷ്ടപ്പെടാത്തവര്‍ കുറവാണ്. 21 പൊതുമേഖല ബാങ്കുകളും മൂന്ന് സ്വകാര്യ ബാങ്കുകളും ഈയിനത്തില്‍ അക്കൗണ്ട് ഉടമകളില്‍നിന്ന് 201718 സാമ്പത്തിക വര്‍ഷത്തില്‍ ഈടാക്കിയത് 5,000 കോടി രൂപയാണ്.
ഇതില്‍ കൂടുതല്‍ തുകലഭിച്ചത് രാജ്യത്തെ ഏറ്റവും വലിയ ബാങ്കായ എസ്ബിഐയ്ക്കാണ്. അക്കൗണ്ടില്‍ മിനിമം ബാലന്‍സ് ഉണ്ടോയെന്ന് പരിശോധിക്കാന്‍ എസ്ബിഐ സൗകര്യമൊരുക്കിയിട്ടുണ്ട്. പ്രതിമാസ ശരാശരി ബാലന്‍സ് പരിശോധിക്കാന്‍ ഓണ്‍ലൈന്‍ ബാങ്കിംഗ്് സൗകര്യം ആവശ്യമാണ്.
1. ഓണ്‍ലൈന്‍എസ്ബിഐഡോട്ട്‌കോം (www.onlinesbi.com)എന്ന സൈറ്റ് യൂസര്‍നെയിമും പാസ് വേഡും ഉപയോഗിച്ച് ലോഗിന്‍ ചെയ്യുക.
2. ലോഗിന്‍ ചെയ്ത് കഴിഞ്ഞാല്‍ ബാങ്കില്‍ നിങ്ങള്‍ക്കുള്ള അക്കൗണ്ടുകളുടെ വിവരങ്ങള്‍ കാണിക്കും.
3. മിനിമം ബാലന്‍സ് അറിയേണ്ട അക്കൗണ്ടിനുനേരെയുള്ള ‘ക്ലിക്ക് ഹിയര്‍ ഫോര്‍ ലാസ്റ്റ് ടെണ്‍ ട്രാന്‍സാക്ഷന്‍സ്’ എന്നതിന്മേല്‍ ക്ലിക്ക് ചെയ്യുക.
4. അക്കൗണ്ട് നമ്പര്‍, നടത്തിയിട്ടുള്ള ഇടപാടുകള്‍ എന്നിവ കാണിച്ചിട്ടുള്ള പേജിലേക്ക് അപ്പോള്‍ എത്തും.
5. അതേ പേജില്‍ ങഅആ എന്ന ഹൈപ്പര്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
6. അപ്പോള്‍ വെബ്‌സൈറ്റില്‍ കഴിഞ്ഞമാസത്തെയും ഈമാസത്തെയും ശരാശരി മിനിമം ബാലന്‍സ് കാണാന്‍ കഴിയും.
ഒരുകാര്യം ശ്രദ്ധിക്കുക: രാവിലെ എട്ടിനും വൈകീട്ട് എട്ടിനും ഇടയിലാണ് ഈ സേവനം ലഭിമാകുകയുള്ളൂ.

 

Post Your Comments Here ( Click here for malayalam )
Press Esc to close