മിനിമം ബാലന്‍സ്: എസ്ബിഐ 41.16 ലക്ഷം അക്കൗണ്ടുകള്‍ ക്ലോസ് ചെയ്തു

മിനിമം ബാലന്‍സ്: എസ്ബിഐ 41.16 ലക്ഷം അക്കൗണ്ടുകള്‍ ക്ലോസ് ചെയ്തു

രാംനാഥ് ചാവ്‌ല
ഇന്‍ഡോര്‍: മിനിമം ബാലന്‍സ് അക്കൗണ്ടില്‍ സൂക്ഷിക്കാത്തതിന് എസ്ബിഐ 41.16 ലക്ഷം സേവിങ്‌സ് അക്കൗണ്ടുകള്‍ ക്ലോസ് ചെയ്തു. നടപ്പ് സാമ്പത്തിക വര്‍ഷം ഏപ്രില്‍ മുതല്‍ ജനുവരിവരെയുള്ള കാലയളവിലാണ് ബാങ്ക് ഇത്രയും അക്കൗണ്ടുകളിന്മേല്‍ നടപടിയെടുത്തത്.മധ്യപ്രദേശുകാരനായ ചന്ദ്രശേഖര്‍ ഗൗഡ് വിവരാവകാശപ്രകാരം നല്‍കിയ ചോദ്യത്തിന് മറുപടിയായാണ് ബാങ്ക് ഇക്കാര്യം അറിയിച്ചത്.
അഞ്ചുവര്‍ഷത്തിനുശേഷം കഴിഞ്ഞ ഏപ്രില്‍ മുതലാണ് മിനിമം ബാലന്‍സ് സൂക്ഷിക്കാത്ത അക്കൗണ്ടിളില്‍നിന്ന് ബാങ്ക് പിഴ ഈടാക്കാന്‍ തുടങ്ങിയത്. സ്‌റ്റേറ്റ് ബാങ്കിന് നിലവില്‍ 41 കോടി സേവിങ്‌സ് ബാങ്ക് അക്കൗണ്ടുകളാണുള്ളത്. ഇതില്‍ 16 കോടിയും പ്രധാന്‍മന്ത്രി ജന്‍ധന്‍ അക്കൗണ്ടുകളോ ബേസിക് സേവിങ്‌സ് അക്കൗണ്ടുകളോ ആണ്. അതായത് ഈ 16 കോടി അക്കൗണ്ടുകള്‍ക്കും മിനിമം ബാലന്‍സ് ബാധകമല്ലെന്നു ചുരുക്കം.
പെന്‍ഷന്‍ വാങ്ങുന്നവര്‍, പ്രായപൂര്‍ത്തിയാകാത്തവര്‍, സാമൂഹ്യ സുരക്ഷ പദ്ധതി പ്രകാരം ആനുകൂല്യം ലഭിക്കുന്നവര്‍ തുടങ്ങിയവരുടെ അക്കൗണ്ടുകളും ഇതില്‍ ഉള്‍പ്പെടും.

Post Your Comments Here ( Click here for malayalam )
Press Esc to close