ഗായത്രി-
ബത്തേരി: ബ്രഹ്മഗിരി ഡെവലപ്പ്‌മെന്റ് സൊസൈറ്റി മുഖേനെ ക്ഷീരകര്‍ഷകര്‍ക്കായി സര്‍കാര്‍ പദ്ധതി. ഐക്യരാഷ്ട്ര സംഘടനയായ ഫുഡ് ആന്റ് അഗ്രിക്കള്‍ച്ചര്‍ ഓര്‍ഗനൈസേഷന്റെ സഹായത്തോടെ മൂന്ന് ജില്ലകളിലാണ് പ്രളയത്തില്‍ തകര്‍ന്ന മൃഗ സംരക്ഷണമേഖലക്കായി പദ്ധതി നടപ്പാക്കുന്നത്. വയനാട്, ആലപ്പുഴ, പത്തനംതിട്ട ജില്ലകളിലെ പ്രളയബാധിതരായ 6200 ക്ഷീരകര്‍ഷകരെയാണ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. പദ്ധതിയുടെ ഭാഗമായി തെരഞ്ഞെടുക്കപ്പെട്ട കര്‍ഷകര്‍ക്ക് വിവിധ വിഷയങ്ങളില്‍ പരിശീലനം നല്‍കി സഹായക സാമഗ്രികള്‍ വിതരണം ചെയ്യും. മൃഗസംരക്ഷണ വകുപ്പ്, ക്ഷീര വികസന വകുപ്പ് എന്നിവയുടെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്. പ്രകൃതിക്ഷോഭങ്ങളെ തുടര്‍ന്ന് മൃഗസംരക്ഷണ മേഖലയില്‍ സംഭവിക്കുന്ന നാശനഷ്ടങ്ങളെ കണ്ടെത്തി പരിഹാരമാര്‍ഗ്ഗങ്ങള്‍ നിര്‍ദ്ദേശിക്കുക, അണുനശീകരണ, രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുക തുടങ്ങിയവയും പദ്ധതിയുടെ ലക്ഷ്യമാണ്.