
ഗായത്രി-
നിവിന്‍ പോളിയെ നായകനാക്കി ഹനീഫ് അദേനി രചനയും സംവിധാനവും നിര്‍വഹിക്കുന്ന മിഖായേലില്‍ മഞ്ജിമ മോഹന്‍ നായികയാകുന്നു. ഒരു വടക്കന്‍ സെല്‍ഫിയില്‍ നിവിന്റെ നായികയായി അരങ്ങേറിയ മഞ്ജിമ മോഹന്‍ വലിയൊരു ഇടവേളക്ക് ശേഷമാണ് വീണ്ടും മലയാളത്തിലഭിനയിക്കുന്നത്. ചിമ്പുവിനെ നായകനാക്കി ഗൗതം മേനോന്‍ ഒരുക്കിയ അച്ചം എണ്‍പത് മടമെയെടാ എന്ന ചിത്രത്തിലൂടെ മഞ്ജിമ തമിഴിലും നായികയായി അരങ്ങേറിയിരുന്നു. ശാന്തികൃഷ്ണ, അശോകന്‍ തുടങ്ങിയവരും മിഖായേലില്‍ പ്രധാനവേഷങ്ങള്‍ അവതരിപ്പിക്കുന്നുണ്ട്. കുടുംബ പശ്ചാത്തലത്തിലുള്ള ഒരു ത്രില്ലറാണ് ചിത്രമെന്നാണ് സൂചന.
ആന്റോ ജോസഫ് ഫിലിം കമ്പനിയുടെ ബാനറില്‍ ആന്റോ ജോസഫ് നിര്‍മ്മിക്കുന്ന മിഖായേലിന്റെ ചിത്രീകരണം കഴിഞ്ഞ ദിവസം എറണാകുളത്ത് തുടങ്ങി. കോഴിക്കോടാണ് മറ്റൊരു ലൊക്കേഷന്‍.