കാഴ്ചശക്തി നഷ്ടപ്പെട്ടവര്‍ക്ക് മൈക്രോസോഫ്റ്റിന്റെ സീയിംഗ് എഐ

കാഴ്ചശക്തി നഷ്ടപ്പെട്ടവര്‍ക്ക് മൈക്രോസോഫ്റ്റിന്റെ സീയിംഗ് എഐ

 

കാഴ്ചശക്തി നഷ്ടപ്പെട്ടവര്‍ക്ക് മൈക്രോസോഫ്റ്റില്‍ നിന്നും പുതിയൊരു ആപ്ലിക്കേഷന്‍. സീയിംഗ് എഐ എന്നാണ് ഇതിന് പേര്. ക്യാമറയ്ക്ക് മുമ്പിലുള്ളവ തിരിച്ചറിയാന്‍ ഈ ആപ്ലിക്കേഷന് കഴിയും. തിരിച്ചറിയുക മാത്രമല്ല അവയെന്തെല്ലാമാണെന്ന് പറഞ്ഞു തരികയും ചെയ്യും. കൃത്രിമ ബുദ്ധിയുടെ സാധ്യതകള്‍ ഉപയോഗിച്ചുകൊണ്ടാണ് മൈക്രോസോഫ്റ്റ് ഈ ആപ്പ് തയ്യാറാക്കിയിരിക്കുന്നത്. ചെറുവാക്യങ്ങള്‍, രേഖകള്‍, ഉല്‍പന്നങ്ങള്‍, ആളുകള്‍, ദൃശ്യങ്ങള്‍, മറ്റ് ആപ്ലിക്കേഷനുകളിലെ ചിത്രങ്ങള്‍ തുടങ്ങി നിരവധി കാഴ്ച്ചകള്‍ തിരിച്ചറിഞ്ഞ് ഈ ആപ്ലിക്കേഷന്‍ ഉപയോഗിക്കുന്നയാള്‍ക്ക് പറഞ്ഞുതരും.
അതേസമയം നിരവധി പരിമിതികള്‍ ഈ ആപ്ലിക്കേഷനുണ്ട്. ഇംഗ്ലീഷ് അക്ഷരങ്ങള്‍ വായിക്കുന്ന കാര്യത്തില്‍ ആപ്ലിക്കേഷന്‍ ബുദ്ധിമാനാണെങ്കിലും വസ്തുക്കളെയും ആളുകളേയും തിരിച്ചറിയുന്ന കാര്യത്തില്‍ ഒരുപാട് പോരായ്മകളുണ്ട്. ഈ പോരായ്മകള്‍ പരിഹരിക്കാനുള്ള ഗവേഷണങ്ങളും മൈക്രോസോഫ്റ്റിന്റെ ഗവേഷകര്‍ നടത്തുന്നുണ്ട്.

 

Post Your Comments Here ( Click here for malayalam )
Press Esc to close