
വിഷ്ണു പ്രതാപ്
ന്യൂഡല്‍ഹി: റിലയന്‍സ് ജിയോ ഫോണിനെ എതിരിടാന്‍ 4 ജി ഫീച്ചര്‍ഫോണുമായി ഇന്ത്യന്‍ മൈബൈല്‍ ഫോണ്‍ നിര്‍മാതാക്കളായ മൈക്രോമാക്‌സ്. ബിഎസ്എസ്എന്‍എലിന്റെ സഹകരണത്തോടെ മൈക്രോമാക്‌സ് പുറത്തിറക്കുന്ന ഫോണിന് ‘ഭാരത് 1’എന്നാണു പേരിട്ടിരിക്കുന്നത്.
ഫോണിന്റെ ലോഞ്ചിംഗ് കഴിഞ്ഞ ദിവസം ന്യൂഡല്‍ഹിയില്‍ നടന്നു. 97 രൂപയുടെ റീച്ചാര്‍ജില്‍ ഒരു മാസത്തേക്കു പരിധിയില്ലാത്ത വോയ്‌സ് കോളും 4ജി ഡേറ്റായുമാണ് മൈക്രോമാക്‌സ് വാഗ്ദാനം ചെയ്യുന്നത്. ഓരോ മാസവും 97 രൂപ നല്‍കി ഈ ഓഫര്‍ പുതുക്കാനുമാകും. ആധുനിക ഹാര്‍ഡ്‌വെയര്‍ ഫീച്ചറുകളാണ് ഭാരത് വണില്‍ ഉപയോഗിച്ചിരിക്കുന്നത്.