കോവിഡ് വ്യാപനം ലോകത്തെ പടര്‍ന്ന് പിടിക്കുന്ന ഈ പശ്ചാത്തലത്തില്‍ ജീവനക്കാര്‍ക്ക് സൗജന്യ വാക്‌സിന്‍ നല്‍കി മാതൃകയാകാന്‍ തയ്യാറെടുക്കുന്നു എം ജി മോട്ടോര്‍.
ബ്രിട്ടീഷ് ബ്രാന്‍ഡായ എം ജി മോട്ടോര്‍ ഇന്ത്യ പ്രതിരോധ വാക്‌സിന്‍ സൗജന്യമായി കമ്പനി ജീവനക്കാര്‍ക്ക് നല്‍കാനുള്ള നടപടികള്‍ ആരംഭിച്ചിരിക്കുകയാണ്. ഗുരുഗ്രാമിലെ കോര്‍പറേറ്റ് ഓഫിസുകളിലെയും ഹാലോളിലെ നിര്‍മാണശാലയിലും അവരുടെ മറ്റ് വിവിധ മേഖലാ ഓഫിസുകളിലെയും ജീവനക്കാരുടെ വാക്‌സീനേഷന് എം ജി മോട്ടോര്‍ ഇന്ത്യ നടപടി തുടങ്ങിയെന്നാണ് റിപ്പോര്‍ട്ട്.
എം ജി മോട്ടോര്‍ ഇന്ത്യ പ്രാദേശികതലത്തിലുള്ള ആശുപത്രികളുമായി സഹകരിച്ചാണ് അവരുടെ ജീവനക്കാര്‍ക്ക് വാക്‌സിന്‍ ലഭ്യമാക്കുന്നത്. സാമൂഹിക സേവന വിഭാഗമായ എം ജി സേവന മുഖേന താല്‍പര്യമുള്ള ജീവനക്കാര്‍ക്ക്, പ്രായഭേദമന്യെ വാക്‌സീന്‍ സ്വീകരിക്കാനുള്ള അവസരമാണു കമ്പനി ഒരുക്കിയിരിക്കുന്നത്.
വാക്‌സീനേഷന്റെ ആദ്യ നാളില്‍ തന്നെ നാനൂറിലധികം ജീവനക്കാര്‍ക്ക് വാക്‌സിന്‍ നല്‍കാന്‍ സാധിച്ചതായി കമ്പനി അധികൃതര്‍ അറിയിച്ചു.