സ്വകാര്യ പങ്കാളിത്തമില്ലാതെ ഇനി മെട്രോ ഇല്ല

സ്വകാര്യ പങ്കാളിത്തമില്ലാതെ ഇനി മെട്രോ ഇല്ല

രാംനാഥ് ചാവ്‌ല
ന്യൂഡല്‍ഹി: മെട്രോ റെയില്‍ പദ്ധതികളില്‍ ഇനി സ്വകാര്യ പങ്കാളിത്തം നിര്‍ബന്ധം. മെട്രോ നിര്‍മാണത്തില്‍ പൊതുസ്വകാര്യ പങ്കാളിത്ത പദ്ധതി നിര്‍ബന്ധമാക്കുന്ന പുതിയനയം കേന്ദ്രമന്ത്രിസഭ അംഗീകരിച്ചു.
സ്വകാര്യ പങ്കാളിത്തം ഇല്ലെങ്കില്‍ കേന്ദ്രസഹായം കിട്ടില്ല. റെയില്‍ നിര്‍മാണം, ഓട്ടോമാറ്റിക് ഫീ കലക്ഷന്‍, പ്രവര്‍ത്തനഅറ്റകുറ്റപ്പണികള്‍ എന്നിവയിലെല്ലാം സ്വകാര്യ പങ്കാളിത്തം അനുവദിക്കും. കേന്ദ്രസഹായത്തിന് അപേക്ഷിക്കണമെങ്കില്‍ സ്വകാര്യ പങ്കാളിത്തം ഉറപ്പാക്കണം. അടുത്ത അഞ്ചു കി.മീറ്ററിലേക്കുകൂടി നീട്ടാനുള്ള സൗകര്യം ഉറപ്പുവരുത്തണം. റെയില്‍ പദ്ധതിക്കൊപ്പം അനുബന്ധ സേവന, സൗകര്യങ്ങളുടെ പദ്ധതി, നിക്ഷേപ നിര്‍ദേശങ്ങളും ഉള്‍ക്കൊള്ളിക്കണം. പദ്ധതി നിര്‍ദേശം മൂന്നാമതൊരു ഏജന്‍സി പരിശോധിക്കണം. സംസ്ഥാനങ്ങള്‍ക്ക് പദ്ധതി നിക്ഷേപ സമാഹരണത്തിന് ബോണ്ട് ഇറക്കാം. നിരക്ക് നിര്‍ണയത്തിന് സംസ്ഥാനങ്ങള്‍ക്ക് പ്രത്യേക അതോറിറ്റി രൂപവത്കരിക്കാം.
കേന്ദ്രസഹായം കിട്ടാന്‍ മൂന്നു വിധത്തിലാണ് സാധ്യത. പൊതു, സ്വകാര്യ പങ്കാളിത്ത പദ്ധതിയിലെ ഫണ്ടിന്റെ പോരായ്മ കേന്ദ്രം നികത്തുന്നതാണ് ഒരു മാര്‍ഗം. പദ്ധതി ചെലവിന്റെ 10 ശതമാനം കേന്ദ്രസര്‍ക്കാര്‍ ധനസഹായം നല്‍കുന്നതാണ് രണ്ടാമത്തേത്. കേന്ദ്രസംസ്ഥാന സര്‍ക്കാറുകളുടെ ഓഹരി പങ്കാളിത്തമാണ് മൂന്നാമത്തെ മാര്‍ഗം. കൊച്ചി അടക്കം എട്ടു നഗരങ്ങളിലായി ഇപ്പോള്‍ 370 കി.മീറ്റര്‍ മെട്രോപാതകള്‍ രാജ്യത്തുണ്ട്.

Post Your Comments Here ( Click here for malayalam )
Press Esc to close