മെതിയടി ഭ്രമത്തില്‍ ന്യൂജെന്‍സ്…

മെതിയടി ഭ്രമത്തില്‍ ന്യൂജെന്‍സ്…

ഫിദ
ന്യൂ ജെന്‍ ഇപ്പോള്‍ മെതിയടി ട്രെന്റിലാണ്. അല്‍പം ഓള്‍ഡ് ഫാഷനാണെങ്കിലും അതില്‍ പുതുമയുണ്ടല്ലോ എന്നാണ് ഇവരുടെ പക്ഷം. നല്ല നിലാവാരമുള്ള വര്‍ണ്ണാഭമായ മെതിയടികള്‍ ഇപ്പോല്‍ വിപണയില്‍ ട്രെന്റായി മാറിക്കഴിഞ്ഞു.
രാജാക്കന്മാരുടെ കാലത്ത് തടിയില്‍ തീര്‍ത്ത മെതിയടികള്‍ മാത്രമായിരുന്നു പാദരക്ഷ. അന്ന് ആഢ്യത്വത്തിന്റെ ലക്ഷണമായിരുന്നു മെതിയടികള്‍. കാലുകള്‍ക്കും രാജപ്രൗഡി നല്‍കിയിരുന്നു അവ. ചെരിപ്പുകളുടെ പലവിധ ഫാഷനുകള്‍ വന്നതോടെ അന്ന് നാടുവിട്ടതാണ് മെതിയടി. ഇപ്പോള്‍ കൂടുതല്‍ സൗന്ദര്യത്തോടെയാണ് പുതിയ മെതിയടികള്‍ തിരിച്ചെത്തിയിരിക്കുന്നത്. തടിക്കു പകരം പ്ലാസ്റ്റിക്കിലും റബ്ബറിലുമൊക്കെയാണ് ഇന്നത്തെ മെതിയടികള്‍. കാലുറപ്പിക്കാന്‍ മെതിയടിയുടെ മൊട്ട് കൂടാതെ പാദത്തിനു മുകളില്‍ക്കൂടി വാറുമുണ്ട്.
പച്ച, മഞ്ഞ, നീല, ചുവപ്പ്, ഓറഞ്ച് തുടങ്ങി ആകര്‍ഷകമായ നിറങ്ങളിലാണ് മെതിയടികളിറങ്ങുന്നത്. വാറുകളില്‍ രണ്ടുതരം കളറുകള്‍ വരുന്നതാണ് ട്രെന്‍ഡ്. അതായത് ഒരു ജോഡിയില്‍ തന്നെ പല നിറങ്ങള്‍ ഉണ്ടാകും. ഒരു കാലിലെ മെതിയടിയിലെ വാറ് പച്ചയാണെങ്കില്‍ മറ്റേത് ചുവപ്പ്. ബാക്ക് സ്ട്രാപ്പുളളതും ഇക്കൂട്ടത്തിലുണ്ട്. കുറേയേറെ നിറങ്ങളില്‍ ചെരുപ്പ് ലഭ്യമാണെങ്കിലും നിറങ്ങളില്‍ താരം മഞ്ഞയും മജന്തയും നീലയുമാണ്. ഒരു കാലില്‍ മജന്തയും മറ്റേ കാലില്‍ മഞ്ഞയും.. കോളേജ് വിദ്യാര്‍ഥികള്‍ക്കിടയില്‍ മാത്രമല്ല യുവാക്കളും രണ്ടു നിറത്തിലുള്ള ചെരുപ്പുകളെ ഇഷ്ടപ്പെടുന്നവരാണ്. 250 രൂപ മുതലാണ് ഇവയുടെ വില.

Post Your Comments Here ( Click here for malayalam )
Press Esc to close