ഫിദ
തിരു: മെഴ്‌സിഡെസ്‌ബെന്‍സിന്റെ ഡീലര്‍മാരായ രാജശ്രീ മോട്ടോഴ്‌സിന്റെ പുതിയ ഷോറൂം തിരുവനന്തപുരത്ത് പ്രവര്‍ത്തനം ആരംഭിച്ചു. മെഴ്‌സിഡെസ്‌ബെന്‍സ് ഇന്ത്യാ മാനേജിംഗ് ഡയറക്ടറും സി.ഇ.ഒയുമായ റോളണ്ട് ഫോള്‍ഗറും രാജശ്രീ മോട്ടോഴ്‌സ് മാനേജിംഗ് ഡയറക്ടര്‍ എസ്. ശിവകുമാറും ചേര്‍ന്ന് ഉദ്ഘാടനം ചെയ്തു. ബെന്‍സിന്റെ കേരളത്തിലെ എട്ടാമത്തെ ഷോറൂമാണിത്.
ഉപഭോക്തൃ സൗഹാര്‍ദ്ദ അന്തരീക്ഷം സൃഷ്ടിക്കുന്നതിനായി വാസ്തുവിദ്യാ ആശയങ്ങളോടെയാണ് 9,000 ചതുരശ്ര അടി വിസ്തീര്‍ണമുള്ള ഷോറൂമിന്റെ രൂപകല്‍പ്പന. മെഴ്‌സിഡെസ്‌ബെന്‍സിന്റെ തനത് ഡിസൈന്‍ ഭാഷയില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ട് ആംഗുലാര്‍ ഡിസൈന്‍ കോണ്‍സെപ്റ്റ് ഉപയോഗിച്ചാണിത് തയാറാക്കിയത്.