കാന്‍സറിന് മരുന്ന്; പ്രതീക്ഷയോടെ ലോകം

കാന്‍സറിന് മരുന്ന്; പ്രതീക്ഷയോടെ ലോകം

ഫിദ-
അര്‍ബുദത്തിനെ പൂര്‍ണമായി ഭേദമാക്കുന്ന മരുന്നിന്റെ കണ്ടു പിടുത്തം പ്രതീക്ഷയേകുന്നു. ന്യൂയോര്‍ക്കിലെ മെമ്മോറിയല്‍ സ്ലൊവാന്‍ കെറ്ററിങ് കാന്‍സര്‍ സെന്ററാണ് ഈ കണ്ടുപിടുത്തം നടത്തിയത്.

ഏറെ ആശ്വാസത്തോടെയാണ് ലോകം ഈ ശാസ്ത്രനേട്ടത്തെ കാണുന്നത്. ചികിത്സാകേന്ദ്രത്തില്‍ ഉപയോഗിച്ച ഡോസ്റ്റര്‍ലിമാബ് എന്ന മരുന്ന് മലാശയ അര്‍ബുദബാധിതരായ 18 പേരുടെ രോഗത്തെ പൂര്‍ണമായി ഭേദമാക്കിയെന്ന് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.

പരീക്ഷണത്തെ ‘ചെറുതെങ്കിലും ശ്രദ്ധേയം’ എന്നാണ് ഗവേഷകര്‍ വിലയിരുത്തുന്നത്. ദീര്‍ഘകാല പരിശോധനകളുടെ അടിസ്ഥാനത്തില്‍ മാത്രമേ മരുന്നിന്റെ ഫലപ്രാപ്തി കൃത്യമായി അവലോകനം ചെയ്യാനും വീണ്ടും രോഗം വരാനുള്ള സാധ്യതയുണ്ടോ എന്ന് കണ്ടെത്താനും കഴിയൂ. എങ്കിലും ആരോഗ്യരംഗത്ത് അടുത്തകാലത്തെ മികച്ച പരീക്ഷണമാകുമിത്.

Post Your Comments Here ( Click here for malayalam )
Press Esc to close