വഴങ്ങിക്കൊടുത്ത ശേഷം അതുപറഞ്ഞു നടക്കുന്നത് മര്യാദയല്ല

വഴങ്ങിക്കൊടുത്ത ശേഷം അതുപറഞ്ഞു നടക്കുന്നത് മര്യാദയല്ല

കോര്‍പ്പറേറ്റ് രംഗത്തായാലും സിനിമാരംഗത്തായാലും അരുതായ്മകള്‍ നടക്കുന്നുണ്ട് നടി മീരവാസുദേവ്. സ്വന്തം നിലപാടില്‍ ഉറച്ച് നിന്നാല്‍ ചൂഷണം നടക്കില്ല. എന്നെ സംബന്ധിച്ച് ഞാന്‍ ബോള്‍ഡായി സംസാരിക്കും.
അങ്ങനെയാണെന്നെ വളര്‍ത്തിയത്. എന്നെ ആരെങ്കിലും അപമാനിക്കാന്‍ ശ്രമിച്ചാല്‍ ഞാനെതിര്‍ക്കും. തത്സമയം പ്രതികരിക്കണം. അതുകൊണ്ട് തന്നെ ഈ പറഞ്ഞ തരത്തിലുള്ള യാതൊരു ലൈംഗിക പീഡനാനുഭവങ്ങളൊന്നും എനിക്കുണ്ടായിട്ടില്ല.
വഴങ്ങിക്കൊടുത്ത ശേഷം അതുപറഞ്ഞു നടക്കുന്നത് മര്യാദയല്ല. സാഹചര്യമതായിരുന്നു എന്ന് പറഞ്ഞിട്ടും കാര്യമില്ല. പറയാതിരിക്കുന്നതാണ് മാന്യത. സിനിമയില്‍ ഗ്ലാമറസായി അഭിനയിക്കാന്‍ സമ്മതിച്ചതിനുശേഷം നിര്‍ബന്ധത്തിനു വഴങ്ങിയാണ്, ഭീഷണിപ്പെടുത്തിയതുകൊണ്ടാണ് എന്നൊക്കെ പറയുന്നതില്‍ അര്‍ത്ഥമില്ല. എനിക്കത് പറ്റില്ല. മറ്റാരെയെങ്കിലും വിളിച്ച് അഭിനയിപ്പിച്ചോളൂ എന്ന് പറയണം.
തന്മാത്ര എന്ന സിനിമയാണ് മീര വാസുദേവിനെ മലയാള സിനിമാ പ്രേക്ഷകര്‍ക്കു സുപരിചതയാക്കിയത്. കുറഞ്ഞ കാലപരിധിക്കുള്ളില്‍ ഒരു നടന്റെ അമ്മയായും കാമുകിയായും അഭിനയിക്കാന്‍ കരളുറപ്പ് കാണിച്ച നടികൂടിയാണ് മീര. പ്രിയനന്ദനന്‍ സംവിധാനം ചെയ്ത സൈലന്‍സര്‍ എന്ന ചിത്രത്തില്‍ ലാലിന്റെ 60 വയസ്സുള്ള ഭാര്യയും ഇര്‍ഷാദിന്റെ അമ്മയുമായി അഭിനയിച്ചതിനു പിന്നാലെ പായ്ക്കപ്പല്‍ എന്ന സിനിമയില്‍ മീര, ഇര്‍ഷാദിന്റെ കാമുകിയുമായി.

 

Post Your Comments Here ( Click here for malayalam )
Press Esc to close