അഴകിയ മീര…

അഴകിയ മീര…

ഫിദ
അഴകും ലാളിത്യവും കൊണ്ട് സിനിമാ പ്രേമികളെ കയ്യിലെടുത്ത നടി മീരാ ജാസ്മിന്റെ പുതിയ ലുക്ക് സമൂഹ മാധ്യമങ്ങളില്‍ വൈറലാവുന്നു. കാരണം മറ്റൊന്നുമല്ല, മുന്‍പത്തേതിനേക്കാള്‍ വണ്ണം വെച്ച രൂപത്തിലാണിപ്പോള്‍ മീര. പെട്ടെന്ന് തിരിച്ചറിയാന്‍ പോലും സാധിക്കാത്ത വിധത്തിലാണ് പുതിയ മാറ്റം. ഭര്‍ത്താവിനൊപ്പം ദുബായിയില്‍ താമസമാക്കിയ മീര ഒരു ജ്വല്ലറിയിലെത്തിയപ്പോഴുള്ള ചിത്രങ്ങളാണ് വൈറലാകുന്നത്. മീരയുടെ സഹോദരിയും ഒപ്പമുണ്ടായിരുന്നു.
മലയാളികള്‍ മാത്രമല്ല, മറ്റ് തെന്നിന്ത്യന്‍ ആരാധകരും നടിയുടെ പുതിയ രൂപം കണ്ട് അത്ഭുതപ്പെട്ടിരിക്കുകയാണ്. സോഷ്യല്‍ മീഡിയയില്‍ വൈറലായ ഫോട്ടോയെ സംബന്ധിച്ച് നിരവധി ട്രോള്‍ വീഡിയോകളും വരുന്നുണ്ട്. പുതിയ ചിത്രത്തിനുള്ള രൂപ മാറ്റമാകാമിതെന്ന് കരുതുന്ന ആരാധകരുമുണ്ട്.
ദേശീയ അവാര്‍ഡ് ജേതാവ് കൂടിയാണ് മീര.എന്നാല്‍ പെട്ടെന്നായിരുന്നു സിനിമയില്‍ നിന്നുള്ള പിന്മാറ്റം. തെന്നിന്ത്യന്‍ ഭാഷകളില്‍ നിന്നെല്ലാം അവസരങ്ങള്‍ തേടിയെത്തുന്നതിനിടെ അപ്രതീക്ഷിതമായി വിവാഹം കഴിച്ച് മീര സ്വകാര്യ ജീവിതത്തിലേക്ക് പോയി. പിന്നീട് പത്തു കല്‍പ്പനകള്‍ എന്ന സിനിമയില്‍ ശക്തമായ കഥാപാത്രമായി തിരിച്ചെത്തിയെങ്കിലും വീണ്ടും കുടുംബ ജീവിതത്തിലേക്ക് മടങ്ങുകയായിരുന്നു. ഏറെ നാളുകള്‍ക്ക് ശേഷമാണ് ഇപ്പോള്‍ വീണ്ടും മീരയെ ആരാധകര്‍ കാണുന്നത് അതും പുതിയ രൂപത്തില്‍.

 

Post Your Comments Here ( Click here for malayalam )
Press Esc to close