മീഡിയ വേര്‍ച്വല്‍ സമ്മിറ്റ് 2020

മീഡിയ വേര്‍ച്വല്‍ സമ്മിറ്റ് 2020

കൊച്ചി: കോവിഡ് 19 മഹാമാരിയുടെ വ്യാപന പശ്ചാത്തലത്തില്‍, സിനിമ, ടെലിവിഷന്‍, സോഷ്യല്‍ മീഡിയ മേഖലകളിലെല്ലാം ഉളവാക്കിയ സാമൂഹിക സാമ്പത്തിക പ്രത്യാഘാതങ്ങള്‍ സംബന്ധിച്ച ഒരു വേര്‍ച്വല്‍ സമ്മിറ്റ്, ഈ രംഗത്തെ മാറ്റങ്ങളെ സംബന്ധിച്ച് ഗവേഷണം നടത്തുന്ന റോഡ്ട്രിപ്പ് ഇന്നോവേഷന്‍സ് എന്ന സ്ഥാപനം ഓഗസ്റ്റ് 8 നു നടത്തുകയുണ്ടായി.മലയാള സിനിമാ രംഗത്തെ പ്രശസ്തനായ അഭിനേതാവ് ശ്രീ. ഇടവേള ബാബു മോഡറേറ്റര്‍ ആയി നയിച്ച ഈ വെര്‍ച്യുല്‍ സമ്മിറ്റില്‍, പ്രശസ്തരായ സിനിമ പ്രവര്‍ത്തകരും, മാധ്യമ പ്രവര്‍ത്തകരും, സോഷ്യല്‍ മീഡിയ വക്താക്കളും, മീഡിയ പഠിതാക്കളും സംബന്ധിച്ചു. ശ്രീ. വിജയ് ബാബു, ശ്വേത മേനോന്‍, കുക്കു പരമേശ്വരന്‍, ദിനേശ് പണിക്കര്‍, നിര്‍മ്മാതാക്കളായ ശ്രി. ആന്റണി പെരുമ്പാവൂര്‍, എം. രഞ്ജിത്ത്, മാര്‍ട്ടിന്‍, സംവിധായകനായ എം. എ. നിഷാദ്, തുടങ്ങിയവരും, ടെലിവിഷന്‍ മാധ്യമ രംഗത്ത് നിന്നു ശ്രി. ശ്രീകണ്ഠന്‍ നായര്‍, അനില്‍ അയിരൂര്‍, ആശ ആച്ചി ജോസഫ്, അജിത് എം ഗോപിനാഥ്, സനല്‍ പോറ്റി, നിഖില്‍ രാജ്, അഡ്വ
ജോയ്, കൂടാതെ പ്രമുഖ വ്‌ലോഗര്‍ മൃണാള്‍, എഴുത്തു കാരിയും മനഃശാസ്ത്ര വിദഗ്ധയുമായ ശ്രീമതി. ബിന്ദു മേനോന്‍, മലയാളത്തിലെ ആദ്യത്തേ വെബ് സീരീസ് നിര്‍മ്മാതാവ് രഞ്ജിത്ത് നായര്‍, മലയാള നാട് ടെലിവിഷന്‍ എം ഡി. ശ്രീ ജയേഷ്, ബൈജു ഭാസ്‌ക്കര്‍ തുടങ്ങിയവരും ഈ വിഷയങ്ങളെ കുറിച്ച് ആശയങ്ങള്‍ പങ്കുവെച്ചു.
ഈ സമ്മിറ്റിന്റെ പൂര്‍ണ്ണ രൂപം ഓഗസ്റ്റ് 17 തിങ്കളാഴ്ച ( ചിങ്ങം 1) , റോഡ്ട്രിപ് ഇന്നോവേഷന്റെ വെബ് സൈറ്റിലും, റോഡ്ട്രിപ്പിന്റെ യൂ ട്യൂബ് ചാനലിലും, മലനാട് ടെലിവിഷന്‍, ന്യൂ എജ്, കേരള കൗമുദി, വെള്ളിനക്ഷത്രം, തുടങ്ങിയ ഫേസ് ബുക്ക് പേജുകളിലും, യൂ ട്യൂബ് ചാനലുകളിലും സ്ട്രീം ചെയ്യപ്പെടുന്നു.
http://Fb.me/roatdripinno

Post Your Comments Here ( Click here for malayalam )
Press Esc to close