മീ ടു; ഷെറിന്‍ സ്റ്റാന്‍ലിക്കെതിരെ നടപടി തുടരും

മീ ടു; ഷെറിന്‍ സ്റ്റാന്‍ലിക്കെതിരെ നടപടി തുടരും

രാംനാഥ് ചാവ്‌ല-
കൊച്ചി: യുവനടി അര്‍ച്ചന പദ്മിനി നടത്തിയ മീ ടു വെളിപ്പെടുത്തലിനെത്തുടര്‍ന്നു പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ് ഷെറിന്‍ സ്റ്റാന്‍ലിക്കെതിരേയുള്ള നടപടി തുടരുമെന്നു ഫെഫ്ക ജനറല്‍ സെക്രട്ടറി ബി. ഉണ്ണികൃഷ്ണന്‍.
മമ്മൂട്ടിയുടെ പുള്ളിക്കാരന്‍ സ്റ്റാറാ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ തന്നോട് അപമര്യാദയായി പെരുമാറിയെന്ന അര്‍ച്ചന പദ്മിനിയുടെ പരാതിയില്‍ ഇയാള്‍ക്കെതിരേ ഫെഫ്ക നടപടിയെടുത്തിരുന്നു. എന്നാല്‍ അര്‍ച്ചന പദ്മിനി ഇയാള്‍ ഇപ്പോഴും സിനിമയില്‍ തുടരുകയാണെന്ന ആരോപണം ഉന്നയിച്ചു. ഈ സാഹചര്യത്തില്‍ ആരോപണം സത്യമാണോയെന്ന് അന്വേഷിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് ഉണ്ണികൃഷ്ണന്‍ അറിയിച്ചു.
പഴയ നടപടി ഇപ്പോഴും നിലനില്‍ക്കുകയാണ്. ഷെറിന്‍ ഇപ്പോഴും ജോലിയില്‍ തുടരുന്നുണ്ടോയെന്നു വ്യക്തതയില്ല. ഉണ്ടെങ്കില്‍ അത് അനുവദിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Post Your Comments Here ( Click here for malayalam )
Press Esc to close