മക്‌ഡൊണാള്‍ഡ്‌സിന്റെ ഇന്ത്യയിലെ 169 ഔട്ട്‌ലെറ്റുകള്‍ പൂട്ടുന്നു

മക്‌ഡൊണാള്‍ഡ്‌സിന്റെ ഇന്ത്യയിലെ 169 ഔട്ട്‌ലെറ്റുകള്‍ പൂട്ടുന്നു

രാംനാഥ് ചാവ്‌ല
ന്യൂഡല്‍ഹി: യു.എസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഫാസ്റ്റ്ഫുഡ് ശൃംഖല മക്‌ഡൊണാള്‍ഡ്‌സിന്റെ ഇന്ത്യയിലുള്ള 169 ഔട്ട്‌ലെറ്റുകള്‍ പൂട്ടുന്നു. ഇതോടെ 10,000 പേര്‍ക്ക് ജോലി നഷ്ടമാകുമെന്നാണ് സൂചന.430 മക്‌ഡൊണാള്‍ഡ്‌സ് ഔട്ട്‌ലറ്റുകളാണ് ഇന്ത്യയിലുള്ളത്. ഇനി ഹാര്‍ഡ്കാസില്‍ റസ്‌റ്റോറന്റ്‌സുകളുടെ കീഴിലുള്ള മക്‌ഡൊണാള്‍സ് ഔട്ട്‌ലറ്റുകള്‍ മാത്രമാണ് ഉണ്ടാവുകയുള്ളു. മക്‌ഡൊണാള്‍ഡ്‌സ് സി.പി.ആര്‍.എല്ലുമായി പിരിയുന്നത് ഔട്ട്‌ലറ്റുകളിലേക്ക് പച്ചക്കറികളും സുഗന്ധവ്യജ്ഞനങ്ങളും വിതരണം നടത്തുന്ന കര്‍ഷകരെയും മറ്റ് ജീവനക്കാരെയും ബാധിക്കും.
മക്‌ഡൊണാള്‍ഡ്‌സിന് 119 രാജ്യങ്ങളില്‍ ഔട്ട്‌ലറ്റുകളുണ്ട്. കൊണാള്‍ട്ട് പ്ലാസ റസ്‌റ്റോറന്റ് ലിമിറ്റഡും ഹാര്‍ഡ്കാസില്‍ റസ്‌റ്റോറന്റ്‌സുമാണ് ഇന്ത്യയില്‍ മക്‌ഡൊണാള്‍ഡ്‌സ് ഫ്രാൈഞ്ചസികള്‍ നടത്തുന്നത്. ഫ്രാൈഞ്ചസികള്‍ നടത്തുന്നതില്‍ ഉടമ്പടി പാലിക്കുന്നതില്‍ കൊണാള്‍ട്ട് പ്ലാസ റസ്‌റ്റോറന്റ് ലിമിറ്റഡ് (സി.പി.ആര്‍.എല്‍) വീഴ്ച വരുത്തിയതിനെ തുടര്‍ന്നാണ് ഔട്ട്‌ലറ്റുകള്‍ പൂട്ടാന്‍ കമ്പനി തീരുമാനിച്ചിരിക്കുന്നത്. മക്‌ഡൊണാള്‍ഡ്‌സ് ഉടമ്പടിയില്‍ നിന്നും പിന്‍മാറുന്ന സാഹചര്യത്തില്‍ ഇന്ത്യയില്‍ സി.പി.ആര്‍.എല്‍ നടത്തുന്ന ഔട്ട്‌ലറ്റുകളുടെ ലോഗോയും പേരുമുള്‍പ്പെടെയുള്ള കാര്യങ്ങള്‍ മാറ്റേണ്ടിവരും.

 

Post Your Comments Here ( Click here for malayalam )
Press Esc to close