എം എ വി യുടെ ഓണാഘോഷം ഓഗസ്റ്റ് 27 ന്

എം എ വി യുടെ ഓണാഘോഷം ഓഗസ്റ്റ് 27 ന്

മെല്‍ബണ്‍: മെല്‍ബണിലെ ആദ്യകാല മലയാളി അസോസിയേഷനുകളിലൊന്നായ മലയാളി അസോസിയേഷന്‍ ഓഫ് വിക്ടോറിയയുടെ (MAV) ഓണാഘോഷ പരിപാടികള്‍ ഓഗസ്റ്റ് 27ന് നടക്കും. രാവിലെ 10 മുതല്‍ ആറു വരെ സ്പ്രിംഗ് വേല്‍ ടൗണ്‍ ഹാളിലാണ് പരിപാടികള്‍.
മലയാളത്തിന്റെ അനുഗ്രഹീത ഗായകനും തെലുങ്ക്, തമിഴ് സിനിമാ രംഗത്തെ സംഗീത സംവിധായകനുമായ ജാസി ഗിഫ്റ്റ്, പ്രശസ്ത നാടന്‍ കവിതാ രചയിതാവ് കാട്ടാക്കട മുരുകന്‍, പ്രശസ്ത മെന്റലിസ്റ്റ് നിപിന്‍ നിരവത്ത്, പ്രശസ്ത പിന്നണി ഗായിക ഹരിതാ ബാലകൃഷ്ണന്‍ എന്നിവരുടെ രണ്ടു മണിക്കൂര്‍ നീണ്ടുനില്‍ക്കുന്ന പരിപാടികള്‍ ആഘോഷങ്ങള്‍ക്ക് മാറ്റു കൂട്ടും. മെല്‍ബണിലെ വിവിധ കലാരംഗത്തുള്ളവരുടെ പരിപാടികളും വിവിധ ടീമുകളെ ഉള്‍കൊള്ളിച്ചു കൊണ്ടുള്ള വടം വലി മത്സരവും ആഘോഷത്തിന്റെ ഭാഗമാണ്. ഹോട്ടല്‍ കാറ്ററിംഗ് രംഗത്തെ പ്രശസ്തരായ കോക്കനട്ട് ലഗൂണ്‍, ഹൈഡല്‍ ബര്‍ഗ് ആണ് ഓണസദ്യ ഏറ്റെടുത്ത് നടത്തുന്നത്. മെല്‍ബണിലെ പ്രശസ്തമായ ETEA പ്രൈവറ്റ് കോളജ് ആണ് മുഖ്യ സ്‌പോണ്‍സര്‍.

Post Your Comments Here ( Click here for malayalam )
Press Esc to close