‘മട്ടാഞ്ചേരി’ സിനിമ നിരോധിക്കണമെന്നാവശ്യപ്പെട്ട് ഹരജി

‘മട്ടാഞ്ചേരി’ സിനിമ നിരോധിക്കണമെന്നാവശ്യപ്പെട്ട് ഹരജി

കൊച്ചി: ജയേഷ് മൈനാഗപ്പള്ളി സംവിധാനം ചെയ്ത ‘മട്ടാഞ്ചേരി’ എന്ന സിനിമ നിരോധിക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹരജി. മട്ടാഞ്ചേരിയുടെ യഥാര്‍ഥ സാംസ്‌കാരം മറച്ചുവെച്ചും വളച്ചൊടിച്ചും ഒരു നാടിനെ അപമാനിക്കുന്ന തരത്തിലുള്ളതാണ് സിനിമയെന്ന് ചൂണ്ടിക്കാട്ടി കൊച്ചി കൂട്ടായ്മ എന്ന സംഘടനയുടെ പ്രസിഡന്റ് ടി. എം റിഫാസാണ് ഹരജി നല്‍കിയിരിക്കുന്നത്.
ഫുട്ബാള്‍ താരം ഐ.എം വിജയനും ലാലും പ്രധാന വേഷങ്ങളില്‍ അഭിനയിക്കുന്ന ചിത്രമാണിത്. മട്ടാഞ്ചേരിയെ മയക്കുമരുന്ന് മാഫിയകളുടേയും ഗുണ്ടാസംഘങ്ങളുടേയും കേന്ദ്രമാക്കിയാണ് സിനിമയില്‍ ചിത്രീകരിച്ചിട്ടുള്ളതെന്ന് ഹരജിയില്‍ പറയുന്നു. ഇത് അവഹേളനപരമാണെന്നും സിനിമ പ്രദര്‍ശിപ്പിക്കുന്നത് തടയണമെന്നുമാവശ്യപ്പെട്ട് പൊതുതാല്‍പര്യ ഹരജിയാണ് സമര്‍പ്പിച്ചിരിക്കുന്നത്.

Post Your Comments Here ( Click here for malayalam )
Press Esc to close