രാംനാഥ് ചാവ്‌ല
മുംബൈ: വാഹനവിപണിയിലും ഓഹരിവിപണിയിലും 2017 മാരുതിക്ക് കുതിപ്പിന്റെ വര്‍ഷം. പ്രതിമാസ വില്‍പ്പന, വിറ്റുവരവ്, ജിഎസ്ടി എന്നിവയുടെ പിന്‍ബലത്തില്‍ 2017ല്‍ മാരുതിയുടെ ഓഹരികള്‍ 71 ശതമാനം ഉയര്‍ന്നു. കമ്പനിയുടെ ഓഹരികള്‍ ഇന്നലെ 9000 എന്ന നാഴികക്കല്ല് പിന്നിട്ടു. ഇന്നലെ വ്യാപാരം അവസാനിച്ചപ്പോള്‍ ഓഹരിമൂല്യം 9,119.95 ആണ്. കഴിഞ്ഞ ദിവസം 3.3 ശതമാനം ഉയര്‍ന്ന ഓഹരികള്‍ ഇന്നലെ 2.7 ശതമാനം ഉ!യര്‍ന്നു.