മാരുതിയുടെ മൈക്രോ എസ്‌യുവി സെപ്റ്റംബറില്‍ എത്തും

മാരുതിയുടെ മൈക്രോ എസ്‌യുവി സെപ്റ്റംബറില്‍ എത്തും

വിഷ്ണു പ്രതാപ്-
ന്യൂഡല്‍ഹി: മാരുതി സുസുക്കിയുടെ പുതിയ മൈക്രോ എസ്‌യുവി സെപ്റ്റംബറില്‍ എത്തും. 2018 ഫെബ്രുവരിയില്‍ നടന്ന ന്യൂഡല്‍ഹി ഓട്ടോഎക്‌സ്‌പോയില്‍ പ്രദര്‍ശിപ്പിച്ച ഫ്യൂച്ചര്‍ എസ് കണ്‍സെപ്റ്റിനെ അടിസ്ഥാനമാക്കിയണ് മാരുതി സുസുക്കി പുതിയ ചെറു എസ്‌യുവി. എസ് പ്രെസോ എന്ന പേരില്‍ ഈ സെപ്റ്റംബറില്‍ വിപണിയിലെത്തിക്കുന്നത്. വിറ്റാര ബ്രെസക്കു ലഭിച്ച മികച്ച സ്വീകാര്യതതന്നെയാണ് എസ്‌യുവി കാറ്റഗറിയിലേക്ക് പുതിയ വാഹനങ്ങളെ പുറത്തിറക്കാന്‍ മാരുതിയെ പ്രേരിപ്പിച്ചത്. ഇഗ്‌നിസിന്റെ നീളവും വീല്‍ബെയ്‌സുമായി എത്തുന്ന എസ്‌യുവിക്ക് 1.2 ലീറ്റര്‍ പെട്രോള്‍ എന്‍ജിനാണ് ഉണ്ടാകുക. 180 എംഎം ഗ്രൗണ്ട് ക്ലിയറന്‍സും ഉയര്‍ന്ന സീറ്റിങുമായിരിക്കും ഇതിന്. ഡാര്‍ക്ക് ഗ്രേ നിറത്തിലുള്ള ഇന്റീരിയറും ഡീജിറ്റല്‍ സ്പീഡോ മീറ്ററും ഇന്‍ഫോടൈമെന്റ് സിസ്റ്റവും ഈ മോഡലിലുണ്ടാകും. മാരുതിയുടെ ന്യൂ ജനറേഷന്‍ കാറുകളില്‍ ഉപയോഗിക്കുന്ന ഹെര്‍ടെക്ട് പ്ലാറ്റ്‌ഫോമിലാണ് ഇതിന്റെ നിര്‍മാണം. അഞ്ചു ലക്ഷം രൂപയില്‍ വില ആരംഭിക്കും.

Post Your Comments Here ( Click here for malayalam )
Press Esc to close